"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

Saturday, 18 May, 2013
بسم الله الرحمن الرحيم

ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഈമെയിലില്‍ അയക്കുക , 0091 - 9048718329 , feedback@chekanoormoulavi.com

DONATE A/C NO : 426800 01000 70187 - PUNJAB NATIONAL BANK , EDAPPAL (BR)

അബുഹുറയറ അല്ലാഹുവിന്റെയും,അല്ലാഹുവിന്റെ കിത്താബിന്റെയും ശത്രുവാണന്നുഹസ്രത്ത്‌ ഉമര്‍ ഫാറൂഖ്‌ പറഞ്ഞത് എത്ര മാത്രം സത്യവും അര്‍ത്ഥവത്തുമായിരുന്നുവെന്നു , നിരന്തര ഗവേഷണത്തിലൂടെയും ദീര്‍ഘിച്ച
നിരീക്ഷണങ്ങളിലൂടെയും പഠിച്ച് മനസ്സിലാക്കാന്‍ അവസരം തന്ന അല്ലാഹുവിന്നു ആയിരമായിരം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...!!

- ചേകനൂര്‍ മൗലവി ( അബുഹുറയറയുടെ തനിനിറം )

...നാളിതുവരെ നാം
വഞ്ചിക്കപ്പെടുകയായിരുന്നു.
മുആവിയയിലൂടെ,
അബുഹുറൈറയിലൂടെ,
അട്ടിമറിക്കപ്പെട്ട ഇസ്ലാമിലൂടെ...!

വായിക്കുക..., വരിക്കാരാവുക....!

"വേദ ദര്‍ശനം''

EDITOR
" VEDA DARSHANAM "
PB NO:143 , KOZHIKODE-673001 ( vedadarsanam@mail.com )

എന്‍റെ വിമര്ശന ശൈലിയെപ്പറ്റി ! ( ചേകനൂര്‍ മൌലവി )

"......നമ്മുടെ യുവ തലമുറയുടെയും സാധാരണക്കാരുടേയും ഹൃദയങ്ങളില്‍ " ഖുര്ആ്നിക സത്യങ്ങള്‍" തറച്ചു കയറിയെങ്കിലല്ലാതെ, ഖുര്ആനിന്നെതിരില്‍ 1350 വര്‍ഷങ്ങളായി നില നിന്ന് പോന്ന അബൂഹുറൈറയുടെ ജൂതമതം തകര്ക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.! ഇക്കാലമത്രയും ആ ജൂത മതം നിലനില്ക്കാന്‍ കാരണവുമതാണ്.

ഖുര്‍ആനും ഹദീസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍...!!!

ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഹദീസുഗ്രന്ഥങ്ങളാവട്ടെ, മുഴുവനും മനുഷ്യ നിര്‍മ്മിതങ്ങളും ജൂതായിസങ്ങള്‍ കുത്തിനിറക്കപ്പെട്ടവയുമാണ്. ഇസ്ളാമിക വിധികളുടെ പരിപൂര്‍ണ്ണ വിശദീകരണം (തിബ്യാന്‍) ആണ് ഖുര്‍ആന്‍ എന്ന് ഖു:16:89ല്‍ അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഹദീസുകളെപ്പറ്റി ഒരു വിവരണമാണെന്ന് പോലും അല്ലാഹുവോ റസൂലോ ഒരിക്കലും പറഞ്ഞിട്ടില്ല..! ഖുര്‍ആന്‍ പൂര്‍ണ്ണമായും സംരക്ഷിക്കാമെന്ന് അല്ലാഹു ആദ്യമേ ഏറ്റ കാര്യമാണ്. എന്നാല്‍ ഒറ്റ ഹദീസും സംരക്ഷിക്കാമെന്ന് അല്ലാഹു ഒരിക്കലും ഏറ്റിട്ടേയില്ല.

ചേകനൂര്‍ മൗലവിയുടെ ഖുര്‍ആനിക ജൈത്രയാത്ര...! ( യൂസഫലി കേച്ചേരി )

പരിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും ശ്രദ്ധയോടെ വായിച്ച സത്യാനേഷിയുടെ ഹൃദയത്തില്‍ ഒരു ചോദ്യം ഉയര്‍ന്നുവരാതിരിക്കുകയില്ല. മുസ്ലിം സമുദായത്തില്‍ ഇന്ന് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍, അവര്‍ക്ക് ബാധകമെന്ന് അവര്‍തന്നെ സാഭിമാനം അവകാശപ്പെടുന്ന വ്യക്തി നിയമങ്ങള്‍ എന്നിവ ഏറിയ കൂറും പരിശുദ്ധ ഖുര്‍ആനിന് കടക വിരുദ്ധമായിരിക്കുവാനുള്ള കാരണമെന്ത്?

ചേലാകര്‍മ്മം :അശാസ്ത്രീയം ! അനിസ്ളാമികം !! ഡോ. അബ്ദുല്‍ ജലീല്‍ പുറ്റെക്കാട്

..... "നേര്‍ച്ച മൃഗങ്ങളായ ഒട്ടകങ്ങളുടെയും ആടുകളുടെയുമൊക്കെ കാതുകള്‍ കീറിമുറിച്ച് അടയാളം വയ്ക്കുന്ന ഒരു പതിവ് അറബികള്‍ക്കുണ്ടായിരുന്നു. അല്ലാഹുവിന്റെ സൃഷ്ടിഘടനയെ അലങ്കോലപ്പെടുത്തുന്ന അറബികളുടെ ആ അനചാരത്തെ പൈശാചികം (4:118, 119) എന്നാണ് ഖുര്‍ആന്‍ അധിക്ഷേപിച്ചത്.അല്ലാഹുവിന്റെ സൃഷ്ടി ഘടനയില്‍ എവിടെയും ഒരു കുഴപ്പവും കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഖുര്‍ആന്‍ ദശക്കണക്കിന് സ്ഥലങ്ങളില്‍ നമ്മേ ഉണര്‍ത്തുന്നു.

ഒ.അബ്ദുറഹമാന്‍റെ ലേഖനത്തിനു ( പ്രബോധനം ) മറുപടി , ഡോ, ജലീല്‍ പൊറ്റെക്കാട്

ഖുര്‍ആന്‍ നിഷേധികള്‍ക്ക് മറുപടി..!

‘ഹദീസ് നിഷേധം കേരളത്തില്‍’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ പത്രാധിപരായ ഒ.അബ്ദുറഹിമാന്‍ എഴുതിയ ലേഖനത്തിനുള്ള (പ്രബോധനം - ഹദീസ് പതിപ്പ്.. 2007) (പേജ്, 127 134) മറുപടിയുടെ ഒന്നാം ഭാഗമാണ് ഈ ഗ്രന്ഥം....! കേവലം 4 പേജുള്ള ആ ലേഖനത്തില്‍ അബ്ദുര്‍ റഹിമാന്‍ സാഹിബ് എഴുതിയ കാര്യങ്ങള്‍ പൂര്‍ണ്ണമായും ഖുര്‍ആന്‍ വിരുദ്ധവും, അസംബന്ധങ്ങളും അടിസ്ഥാന രഹിതവുമാണെന്ന് ഈയുള്ളവന്‍ ആദ്യമേ ഉണര്‍ത്തട്ടെ..!! ഈ കൊച്ചു പുസ്തകം (ഒന്നാം ഭാഗം) വായിച്ചു തീരുമ്പോള്‍ തന്നെ മാന്യ വായനക്കാര്‍ക്കതു ബോധ്യപ്പെടും... (ഇന്‍ശാ അള്ളാ).

ഡോ: അബ്ദുല്‍ ജലീല്‍, പുറ്റെക്കാട്

ഖുര്ആനിക പ്രസ്ഥാനത്തെ തകര്ക്കാന്‍ പണ്ഡിതന്മാര്‍ ചെയ്ത സേവനങ്ങള്‍...!

" മറ്റൊരു മതപണ്ഡിതനാണ് 'ഡോ. മുഹ്യദ്ദീന്‍ ആലുവ. മേല് പറഞ്ഞ രണ്ടു പേര്ക്കും എന്റെ ഗ്രന്ഥങ്ങള്‍ അവരുടെ വീടുകളില്‍ പോയി ഞാന്‍ നേരിട്ടേല്പ്പിച്ചു കൊടുക്കുകയും അബൂഹുറയ്റ തനി ജൂതമുനാഫിഖാണെന്നത് മുതല്‍ ഖുര്ആനില്‍ നമസ്ക്കാരം മൂന്ന് മാത്രം; നിലവിലുള്ള നമസ്ക്കാരത്തില്‍ 30 ജൂതായിസം; തറാവീഹ് അനാചാരം മുതലായ വിഷയങ്ങളെപ്പറ്റി ഖുര്ആനിന്റെ അടിസ്ഥാനത്തില്‍ ഞാനവയില്‍ സമര്ത്ഥിച്ചത് തെറ്റാണെങ്കില്‍ ആ തെറ്റുകള്‍ ഇന്നതാണെന്ന് ചൂണ്ടിക്കാണിച്ചുതരണമെന്ന് ഞാനവരോട് പലതവണ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, അവരാരും എന്‍റെ വാദങ്ങളെ ഖന്ധിക്കാന്‍ മുന്നോട്ടു വന്നില്ല..."

"അല്‍-മസീഹുദ്ദജ്ജാല്‍" എന്നാല്‍ "പെരുങ്കള്ളനായ" ഈസാ നബി" എന്നര്‍ഥം...?

'.... അത്തഹിയ്യാത്തിലുള്ള "അല്‍ മസീഹുദ്ദജ്ജാല്‍" എന്നാല്‍ "ദജ്ജാലായ ഈസാ നബി" എന്നല്ലെന്നും മറിച്ച് 'മസീഹാണെന്ന് വ്യാജമായി വാദിക്കുന്നവന്‍' എന്നാണെന്നും ശബാബിലെ "മുഫ്തിയും" , പ്രബോധനത്തിലെ "മുജീബും" എഴുതിയിരിക്കുന്നു ..? . ഭാഷയും ഗ്രാമറും പഠിച്ചതിന്റെ കോലം നോക്കുക.!! ഇത്തരക്കാര്‍ "മുഫ്തികള്‍" ആയിപ്പോയതാണ് ഈ സമുദായത്തിന്റെ ദുരന്തം !. മേല്‍ അര്‍ഥ പ്രകാരം ഖുര്‍ആനിലെ 'അസ്സമീഉല്‍ അലീം' (കേള്‍ക്കുന്നവനും അറിയുന്നവനും) എന്നതിന്ന് പകരം , 'കേള്‍ക്കുന്നവനാണെന്നറിയുന്നവന്‍' എന്നും .

ഒരൊറ്റ പദം കൊണ്ട് ( മുതഅമ്മിദന്‍) , ഇസ്ലാമിന്‍റെ അടിത്തറ തകര്‍ത്തതെങ്ങിനെ ..?

" .... നദവത്തിലെ ചോട്ടാ അബൂഹുറയ്റ: ( അബ്ദുസ്സലാം സുല്ലമി ) ആദ്യം ആ മണ്ടത്തരങ്ങളൊക്കെ എഴുതി കണ്ടപ്പോള്‍ മറ്റ് പലതിന്റെയും കൂട്ടത്തില്‍ അതിനേയും ഞാന്‍ അവഗണിച്ച് തള്ളുകയാണ് ചെയ്തത്. എന്നാല്‍ , പിന്നീട് ആ ചോട്ടയെ അക്ഷരം പ്രതി അനുകരിച്ചുകൊണ്ട് ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യും ( സാക്ഷാല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ) ആ മണ്ടത്തരം തന്നെ വീണ്ടും ആവര്ത്തിക്കുകയും അവര്ക്കെല്ലാം “ഒപ്പന” മുട്ടുന്ന എല്ലാ ചോട്ടകളും അതൊരു “വലിയ തെളിവായി” കൊട്ടിഘോഷിക്കുകയും ചെയ്തപ്പോള്‍ ഇനി അവഗണിച്ചാല്‍ പറ്റുകയില്ലെന്നായി......"

മൗലവി ചേകനൂര്‍ , "അബൂഹുറൈറയുടെ തനിനിറം"

ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന്‍റെ മണ്ടത്തരവും വിവരക്കേടും ! ( ചേകനൂര്‍ മൌലവി )

....നബിയുടെ “അഹ്ല്” എന്ന് പറഞ്ഞാല്‍ നബിയുടെ വിപുലമായ കുടുംബം എന്നര്ത്ഥം പറയുന്നതില്‍ തെറ്റില്ല. പക്ഷെ, അബൂഹുറയ്റ:യുടെയും കമ്പനിയുടെയും സ്വലാത്തില്‍ മുഴുവന്‍ ഉള്ളത് “അഹല്ഹി” എന്നല്ല, മറിച്ച്‌ “ അഹ് ലി ബൈത്തിഹീ ” എന്നാണ്. ഈ വിത്യാസം പക്ഷേ, ജമാഅത്തിലെ “ചോട്ടാ” അബൂഹുറയ്റ:യും മനസ്സിലാക്കിയിട്ടില്ല… രണ്ട് രൂപത്തിലായാലും ഒരേ അര്ത്ഥ്മാണെന്നാണ് ഈ പാവങ്ങളുടെ വിചാരം..! അതാണ് അവര്ക്കെല്ലാം പറ്റിയ മണ്ടത്തരമെന്ന് മുകളില്‍ പറഞ്ഞതും.....

ഹദീസ് എന്നാലെന്ത് ? ( മൗലവി ചേകനൂര്‍ )

ഖുര്ആന്‍ എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങളെന്നപോലെ ഹദീസ് എന്നാല്‍ നബിയുടെ വചനങ്ങളാണെന്നാണ് സമുദായം പൊതുവെ ധരിച്ചുവശായിട്ടുള്ളത്. അവരങ്ങിനെ വെറുതെ ധരിച്ചതല്ല. അവരെ ഇന്നുവരെ പഠിപ്പിച്ചതങ്ങിനെയാണ്. വാസ്തവത്തില്‍ നബി പറഞ്ഞെന്നോ, നബി ചര്യയാണെന്നോ ഉറപ്പുള്ളതിന്ന് മാത്രമല്ല ഹദീസ് എന്നു പറയുക എന്നും പ്രത്യുത നബിയുടെ പേരില്‍ കെട്ടിപ്രചരിപ്പിക്കപ്പെട്ട എല്ലാ കള്ള റിപ്പോര്ട്ടുകള്ക്കും ഹദീസ് എന്നു പറയാമെന്നുമാണ് മതപുരോഹിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളിലെഴുതിവെച്ചിട്ടുള്ളത്. ഇത് ഇന്നുള്ള എല്ലാ വിഭാഗത്തിലും പെട്ട മതപണ്ഡിതന്മാര്‍ സമ്മതിക്കുന്ന ഒരു ചരിത്രസത്യം മാത്രമാണ്.

Syndicate content