"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com
ഖുര്‍ആനും ഹദീസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍...!!!
ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഹദീസുഗ്രന്ഥങ്ങളാവട്ടെ, മുഴുവനും മനുഷ്യ നിര്‍മ്മിതങ്ങളും ജൂതായിസങ്ങള്‍ കുത്തിനിറക്കപ്പെട്ടവയുമാണ്. ഇസ്ളാമിക വിധികളുടെ പരിപൂര്‍ണ്ണ വിശദീകരണം (തിബ്യാന്‍) ആണ് ഖുര്‍ആന്‍ എന്ന് ഖു:16:89ല്‍ അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഹദീസുകളെപ്പറ്റി ഒരു വിവരണമാണെന്ന് പോലും അല്ലാഹുവോ റസൂലോ ഒരിക്കലും പറഞ്ഞിട്ടില്ല..! ഖുര്‍ആന്‍ പൂര്‍ണ്ണമായും സംരക്ഷിക്കാമെന്ന് അല്ലാഹു ആദ്യമേ ഏറ്റ കാര്യമാണ്. എന്നാല്‍ ഒറ്റ ഹദീസും സംരക്ഷിക്കാമെന്ന് അല്ലാഹു ഒരിക്കലും ഏറ്റിട്ടേയില്ല. അത് കൊണ്ട് തന്നെ ഒറ്റ ഹദീസും സംശയമറ്റ നിലയില്‍ സംരക്ഷിക്കപ്പെട്ടതുമില്ല.... . ഖുര്‍ആനില്‍ വിശ്വസിക്കല്‍ ഓരോ മുസ്ളിമിന്നും ഫര്‍ളാണ്. അത് പ്രധാനപ്പെട്ട ഈമാന്‍ കാര്യവുമാണ്. അതേ സമയം ഹദീസില്‍ വിശ്വസിക്കല്‍ ഒറ്റ മുസ്ളിമിന്നും ഫര്‍ളല്ല. അത് ഈമാന്‍ കാര്യത്തില്‍ പെട്ടതുമല്ല.... ഖുര്‍ആനും ഹദീസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍...!!! ഖുര്‍ആന്‍ വിശ്വാസികള്‍ക്കിടയില്‍ തീരെ തര്‍ക്കമില്ലാത്ത കാര്യങ്ങളായതിനാല്‍ തെളിവുകള്‍ വിശദീകരിക്കേണ്‍തില്ല. 1. നബിയുടെ കാലത്ത് തന്നെ ഖുര്‍ആന്‍ എഴുതി സൂക്ഷിക്കപ്പെട്ടിരുന്നു. ഹദീസുകളാവട്ടെ നബിയുടേയോ, സഹാബികളുടേയോ താബിഉകളുടെ കാലത്ത് പോലുമോ എഴുതിവെച്ചിരുന്നേയില്ല. ഹദീസുകളൊന്നും എഴുതിവെക്കരുതെന്ന് നബി പ്രത്യേകം നിരോധിച്ചതായിരുന്നു അതിന്ന് കാരണം. ഹദീസെഴുതിവെക്കാനൊരുമ്പെട്ട ബുഖാരിയുടെ ശിഷ്യനായ മുസ്ളിമും മറ്റും നബി അത് വിലക്കിയിരുന്നു എന്ന ഹദീസും രേഖപ്പെടുത്തിയിട്ടുണ്ട് 2. ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഹദീസുഗ്രന്ഥങ്ങളാവട്ടെ, അവ മുഴുവനും മനുഷ്യനിര്‍മ്മിതങ്ങളും കണക്കില്ലാത്ത ജൂതായിസങ്ങള്‍ കുത്തിനിറക്കപ്പെട്ടവയുമാണ്. 3. ഖുര്‍ആന്‍ മുഴുവന്‍ അല്ലാഹുവിന്റേതാണെന്നുറപ്പുള്ളതാണ്. ഖുര്‍ആനിലെ നിരവധി അമാനുഷികതകളാണ് അതിന്ന് കാരണം. നേരെമറിച്ച് നബിയുടെതാണെന്നുറപ്പുള്ള ഒറ്റ ഹദീസും ലോകത്തിലില്ല. ലോകത്തിലെ ഏറ്റവും മുന്തിയ "മുതവാത്തിറായ" ഹദീസില്‍ പോലും അബൂഹുറൈറ: ഒരു ഹിമാലയന്‍ നുണ കുത്തിക്കയറ്റി എന്ന് "അബൂഹുറൈറയുടെ തനിനിറം'' എന്ന എന്റെ മുന്‍ഗ്രന്ഥത്തില്‍ 108 ആയത്തുകളാല്‍ സ്ഥിരപ്പെട്ട സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ശക്തിയുക്തം തെളിയിക്കപ്പെട്ടതാണ്. അതിനിന്നേവരെ ഒറ്റ പുരോഹിതനും ഒരു മറുപടിയും പറഞ്ഞിട്ടുമില്ല. 4. ഇസ്ളാമിക വിധികളുടെ പരിപൂര്‍ണ്ണ വിശദീകരണം(തിബ്യാന്‍)ആണ് ഖുര്‍ആന്‍ എന്ന് ഖു:16:89ല്‍ അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഹദീസുകളെപ്പറ്റി ഒരു വിവരണമാണെന്ന് പോലും അല്ലാഹുവോ റസൂലോ ഒരിക്കലും പറഞ്ഞിട്ടില്ല. 5. ഖുര്‍ആനിന്റെ വിവരണം ഹദീസിന്റെ വിവരണത്തേക്കാള്‍ കണിശവും ഭദ്രവും ശാസ്ത്രീയവുമാണെന്ന് വിശ്വസിക്കല്‍ ഓരോ മുസ്ളിമിന്നും നിര്‍ബന്ധമാണ്. മറിച്ച് ഹദീസിന്റെ വിവരണം ഖുര്‍ആനിന്റെ വിവരണത്തേക്കാള്‍ കണിശമാണെന്നോ ഭദ്രമാണെന്നോ ശാസ്ത്രീയമാണെന്നോ വിശ്വസിക്കുന്നവന്‍ കാഫിറും മുര്‍തദ്ദുമാണ്. 6. ഖുര്‍ആനിന്റെ വിവരണത്തെപ്പറ്റി അത് സ്പഷ്ടമാണെന്നും വ്യക്തമാണെന്നും വിശദമാണെന്നും ലളിതമാണെന്നും കണിശമാണെന്നും പൂര്‍ണ്ണമാണെന്നുമൊക്കെ പല ശൈലികളിലായി 120 ഓളം സ്ഥലങ്ങളില്‍ അല്ലാഹു ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു. ഹദീസിനെപ്പറ്റി, അങ്ങനെയുള്ള ഒറ്റ പ്രസ്താവനയും അല്ലാഹുവോ റസൂലോ ചെയ്തിട്ടില്ല. 7. അല്ലാഹുവിന്റെതാണെന്നുറപ്പുള്ള വാക്യങ്ങള്‍ക്കല്ലാതെ ഖുര്‍ആന്‍ എന്ന് പറയുവാന്‍ പാടുള്ളതല്ല. എന്നാല്‍ നബിയുടെതല്ലെന്നുറപ്പുള്ള കള്ള ഹദീസുകള്‍ക്ക് പോലും ഹദീസുകളെന്ന് പറയാമെന്ന് ഇക്കാലം വരെയുള്ള പുരോഹിതവര്‍ഗ്ഗത്തിന്റെ ഏകകണ്ഠമായ തീരുമാനം. 8. കള്ളമാണെന്നോ അശാസ്ത്രീയമാണെന്നോ തെളിയിക്കപ്പെട്ട ഒറ്റ ആയത്തും ഖുര്‍ആനിലില്ല. അതേ സമയം തനി കള്ളമാണെന്നും അശാസ്ത്രീയമാണെന്നും അസംബന്ധമാണെന്നുമൊക്കെ പൂര്‍ണ്ണമായി തെളിയിക്കപ്പെട്ട നൂറുകണക്കില്‍ കള്ളഹദീസുകള്‍ ബുഖാരീ മുസ്ളിം പോലുള്ള "പ്രമാണിക'' ഹദീസ്ഗ്രന്ഥങ്ങളില്‍ തന്നെയുണ്‍്. 9. നബിയുടെ ഭാഷക്ക് നിരക്കാത്ത ഒറ്റ ആയത്തും ഖുര്‍ആനിലില്ല. പക്ഷെ, നബിയുടെ ഭാഷക്ക് നിരക്കാത്ത നൂറുകണക്കിന് ഹദീസുകള്‍ ബുഖാരീ മുസ്ളിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ ഉണ്ട് 10. ഖുര്‍ആനിന്റെ ക്രോഡീകരണം നബിയുടെയും സഹാബിമാരുടെയും കാലത്ത് തന്നെ പൂര്‍ണ്ണമായും നടന്നതാണ്. ഹദീസുകളുടെ ക്രോഡീകരണമാവട്ടെ, നബിയുടേയോ, സഹാബിമാരുടെയോ താബിഉകളുടേയോ കാലത്ത് പോലും നടന്നിട്ടില്ല. അവരുടെയെല്ലാം കാല ശേഷം - ഹിജ്റ: 200ന് ശേഷം-മാത്രമാണ് ഹദീസുകളെല്ലാം ക്രോഡീകരിക്കപ്പെട്ടത്. അതൊക്കെയും ബുഖാരി മുസ്ളിമിനെപ്പോലുള്ള വിദേശ ഏജന്റുമാരുടെ കൈകളിലാണ് താനും. 'മുവത്വാ' എന്ന ഹദീസ്ഗ്രന്ഥം ഹിജ്റ: 200 മുമ്പുള്ള ഇമാം മാലിക്ക് ക്രോഡീകരിച്ചതാണെന്ന് പറയാറുണ്ടെങ്കിലും അത് സത്യവിരുദ്ധവും മുവത്വയില്‍ തന്നെ കാണപ്പെടുന്ന പല പ്രയോഗങ്ങള്‍ക്കും നിരക്കാത്തതാണ്. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ് വാസ്തവത്തില്‍ മുവത്ത്വാ എന്ന ഹദീസ് ഗ്രന്ഥം തന്റെ ഹദീസ് ക്ളാസുകളെ അടിസ്ഥാനമാക്കി കൊണ്ട് പില്‍ക്കാലത്ത് ക്രോഡീകരിച്ചത്. 11. ഖുര്‍ആന്‍ പൂര്‍ണ്ണമായും സംരക്ഷിക്കാമെന്ന് അല്ലാഹു ആദ്യമേ ഏറ്റ കാര്യമാണ്. എന്നാല്‍ ഒറ്റ ഹദീസും സംരക്ഷിക്കാമെന്ന് അല്ലാഹു ഒരിക്കലും ഏറ്റിട്ടേയില്ല. അത് കൊണ്ട് തന്നെ ഒറ്റ ഹദീസും സംശയമറ്റ നിലയില്‍ സംരക്ഷിക്കപ്പെട്ടതുമില്ല. 12. ഖുര്‍ആനില്‍ വിശ്വസിക്കല്‍ ഓരോ മുസ്ളിമിന്നും ഫര്‍ളാണ്. അത് പ്രധാനപ്പെട്ട ഈമാന്‍ കാര്യവുമാണ്. അതേ സമയം ഹദീസില്‍ വിശ്വസിക്കല്‍ ഒറ്റ മുസ്ളിമിന്നും ഫര്‍ളല്ല. അത് ഈമാന്‍ കാര്യത്തില്‍ പെട്ടതുമല്ല. 13. ഖുര്‍ആനിന്നെതിരായ സകല ഹദീസുകളും തള്ളിക്കളയല്‍ നിര്‍ബന്ധമാണെന്ന് പുരോഹിതന്‍മാര്‍ പോലും സമ്മതിച്ചതാണ്. എന്നാല്‍ എത്ര മുന്തിയ ഹദീസായിരുന്നാലും അത് കൊണ്ട് ഖുര്‍ആനിലെ ഒറ്റ ആയത്തിനേയും തള്ളിക്കളയാന്‍ പാടില്ലെന്നും അവര്‍ തന്നെ തത്വത്തില്‍ സമ്മതിക്കുന്നുണ്ട് 14. അന്ത്യനാള്‍ വരെ ഉണ്ടാകാന്‍ പോകുന്ന പോകുന്ന സകല മനുഷ്യരുടേയും സ്ഥിതിഗതികള്‍ അറിഞ്ഞ്കൊണ്ടും അവയെ മുഴുവന്‍ വിലയിരുത്തിക്കൊണ്ടും സര്‍വജ്ഞനായ അല്ലാഹു രൂപപ്പെടുത്തിയ വാക്യസമൂഹമാണ് വിശുദ്ധ ഖുര്‍ആന്‍. നേരെമറിച്ച് സ്വന്തം അണികള്‍ക്കിടയില്‍ കടന്നുകൂടിയിരുന്ന മുനാഫിഖുകളെപ്പോലും അറിയാന്‍ കഴിയാത്ത (ഖു. 9 :101) അല്ലാഹുവിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ അറിവ് മാത്രമുള്ള ഒരു മനുഷ്യപ്രവാചകന്റെ വാക്യമാണ് ഹദീസ്. 15. ഖുര്‍ആന്‍ പിന്‍പറ്റണമെന്ന് ഖുര്‍ആനിലൂടെ നിരന്തരം കല്‍പിച്ച അല്ലാഹു, ഹദീസ് പിന്‍പറ്റണമെന്നോ സുന്നത്ത് പിന്‍പറ്റണമെന്നോ ഖുര്‍ആനില്‍ ഒറ്റ സ്ഥലത്തും കല്‍പിച്ചിട്ടില്ല. നബിയെ അനുസരിക്കണമെന്നും പിന്‍പറ്റണമെന്നും മാത്രമേ കല്‍പിക്കാറുള്ളൂ. അതിന്റെ ഉദ്ദേശമാണെങ്കലോ, ഖുര്‍ആന്‍ പിന്‍പറ്റണമെന്നുമാത്രമാണുതാനും. കാരണം: ഇബ്രാഹീം നബിയുടെ മില്ലത്തിനെയും പൂര്‍വ്വ പ്രവാചകന്‍മാരുടെ സുന്നത്തുകളെയും പിന്‍പറ്റണമെന്നു ഖുര്‍ആന്‍ ആവര്‍ത്തിച്ചു കല്പിച്ചിട്ടുണ്ടല്ലോ അതിന്റെയെല്ലാം ഉദ്ദേശം ആ പ്രവാചകന്‍മാരുടെ ഹദീസുകള്‍ പിന്‍പറ്റണമെന്നാണോ ബുദ്ധിയുള്ളവരാരും അങ്ങനെ പറയുകയില്ല. പിന്നെയോ അവരുടെയെല്ലാം മില്ലത്തും സുന്നത്തും തന്നെയാണ് ഖുര്‍ആന്‍ വിവരിക്കുന്നതെന്നതിനാല്‍ അവരെ പിന്‍പറ്റണമെന്ന് കല്‍പിച്ചതിന്റെ ഏക ഉദ്ദേശം ഖുര്‍ആന്‍ വിവരിക്കുന്ന മില്ലത്തും സുന്നത്തും പിന്‍പറ്റണമെന്നുമാത്രമാണ്. അല്ലാതെ, ഇബ്രാഹീം നബിയുടെയോ മറ്റോ ഹദീസുഗ്രന്ഥങ്ങള്‍ തേടിപ്പോകണമെന്നോ ആ ഗ്രന്ഥങ്ങളില്‍ വിവരിച്ചതുപ്രകാരം ശരീഅത്ത് നിയമങ്ങള്‍ രൂപപ്പെടുത്തണമെന്നോ ഒരിക്കലുമുദ്ദേശമാക്കാന്‍ പാടുള്ളതല്ല..! വായിക്കുക "പ്രമാനയോഗ്യമായ ഹദീസ് ഏത് ?"