"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com
ഹദീസ് എന്നാലെന്ത് ? ( മൗലവി ചേകനൂര്‍ )
ഖുര്ആന്‍ എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങളെന്നപോലെ ഹദീസ് എന്നാല്‍ നബിയുടെ വചനങ്ങളാണെന്നാണ് സമുദായം പൊതുവെ ധരിച്ചുവശായിട്ടുള്ളത്. അവരങ്ങിനെ വെറുതെ ധരിച്ചതല്ല. അവരെ ഇന്നുവരെ പഠിപ്പിച്ചതങ്ങിനെയാണ്. വാസ്തവത്തില്‍ നബി പറഞ്ഞെന്നോ, നബി ചര്യയാണെന്നോ ഉറപ്പുള്ളതിന്ന് മാത്രമല്ല ഹദീസ് എന്നു പറയുക എന്നും പ്രത്യുത നബിയുടെ പേരില്‍ കെട്ടിപ്രചരിപ്പിക്കപ്പെട്ട എല്ലാ കള്ള റിപ്പോര്ട്ടുകള്ക്കും ഹദീസ് എന്നു പറയാമെന്നുമാണ് മതപുരോഹിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളിലെഴുതിവെച്ചിട്ടുള്ളത്. ഇത് ഇന്നുള്ള എല്ലാ വിഭാഗത്തിലും പെട്ട മതപണ്ഡിതന്മാര്‍ സമ്മതിക്കുന്ന ഒരു ചരിത്രസത്യം മാത്രമാണ്. അല്ലാഹു പറഞ്ഞതെന്നുറപ്പുള്ളതിന് മാത്രമേ ഖുര്ആന്‍ എന്ന് പറയാന്‍ പാടുളളൂവെന്ന് തീരുമാനിച്ചതുപോലെ,
ഹദീസ് എന്നാലെന്ത് ? ( മൗലവി ചേകനൂര്‍ )
ഖുര്ആന്‍ എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങളെന്ന പോലെ ഹദീസ് എന്നാല്‍ നബിയുടെ വചനങ്ങളാണെന്നാണ് സമുദായം പൊതുവെ ധരിച്ചുവശായിട്ടുള്ളത്. അവരങ്ങിനെ വെറുതെ ധരിച്ചതല്ല. അവരെ ഇന്നുവരെ പഠിപ്പിച്ചതങ്ങിനെയാണ്. വാസ്തവത്തില്‍ നബി പറഞ്ഞെന്നോ, നബി ചര്യയാണെന്നോ ഉറപ്പുള്ളതിന്ന് മാത്രമല്ല ഹദീസ് എന്നു പറയുക എന്നും പ്രത്യുത നബിയുടെ പേരില്‍ കെട്ടിപ്രചരിപ്പിക്കപ്പെട്ട എല്ലാ കള്ള റിപ്പോര്ട്ടുകള്ക്കും ഹദീസ് എന്നു പറയാമെന്നുമാണ് മതപുരോഹിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളിലെഴുതിവെച്ചിട്ടുള്ളത്.
ഇത് ഇന്നുള്ള എല്ലാ വിഭാഗത്തിലും പെട്ട മതപണ്ഡിതന്മാര്‍ സമ്മതിക്കുന്ന ഒരു ചരിത്ര സത്യം മാത്രമാണ്. അല്ലാഹു പറഞ്ഞതെന്നുറപ്പുള്ളതിന് മാത്രമേ ഖുര്ആന്‍ എന്ന് പറയാന്‍ പാടുളളൂവെന്ന് തീരുമാനിച്ചതുപോലെ, നബിചര്യയാണെന്നുറപ്പുള്ളതിന്ന് മാത്രമേ ഹദീസെന്നോ സുന്നത്തെന്നോ പറയാന്‍ പാടുള്ളൂവെന്ന് സുന്നത്ത് ജമാഅത്ത്കാരും - അഹ്ലുല്‍ ഹദീസുകാരും മറ്റും മുമ്പേ തീരുമാനിച്ചിരുന്നെങ്കില്‍ പതിനായിരക്കണക്കിലുള്ള കള്ള ഹദീസുകള്‍ വഴി മുസ്ലിം സമുദായം വഴി തെറ്റിപ്പോകുമായിരുന്നില്ല. അപ്പോള്‍ സത്യവും അസത്യവും കൂട്ടിക്കുഴക്കുവാനുതകുന്ന ഒരു നിര്വ്വിചനമാണ് ഹദീസിന്ന് അഹ്ലുല്‍ ഹദീസുകാര്‍ നല്കിയതെന്ന് ചുരുക്കം.
എത്രയും ആപല്‍ക്കരവും ഇസ്ലാമിലെ സകല കുഴപ്പങ്ങള്ക്കും നാന്ദി കുറിച്ചതുമായ ഇത്രവലിയൊരു അട്ടിമറി നടത്തിയതിന്റെ പിന്നില്‍ ആരുടെ കറുത്ത കരങ്ങളായിരുന്നുവെന്ന് പരിശോധിച്ചാല്‍ പൂര്വ്വകാലം മുതല്ക്കേ ഇസ്ലാമിന്റെ ശത്രുക്കളായിരുന്ന ജൂതന്മാരും മുനാഫിക്കുകളുമായിരുന്നു പ്രസ്തുത നിര്വ്വടചനത്തിന്റെ യും അതുപോലുള്ള ധാരാളം സാങ്കേതിക പദങ്ങളുടെ (ഹദീസ് സൈദ്ധാന്തിക ശാസ്ത്രത്തിലെ ) നിര്വ്വ്ചനങ്ങളുടെയും പിന്നില്‍ വക്രബുദ്ധിയോടെ പ്രവര്ത്തികച്ചിരുന്നതെന്ന് കണ്ട് പിടിക്കാന്‍ പ്രയാസമില്ല. അത്രയും വഞ്ചനാപരമായ സാങ്കേതിക നിര്വ്വചനങ്ങളായിരുന്നു ഹദീസ് പണ്ഡിതന്മാരിലെ ശുദ്ധഗതിക്കാരായ പൂര്വ്വികരെ തന്ത്രപൂര്വ്വം അവര്‍ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നത്.
താഴെവിവരിക്കുന്ന വസ്തുതകളില്നി്ന്നും മേല്പ റഞ്ഞ കാര്യം വ്യക്തമായും തെളിയുന്നതാണ്.
ഹദീസുകള്‍ നാല്തരം
ഖുര്ആന്റെ ദൃഷ്ടിയില്‍ ഹദീസുകളന്നല്ല പ്രമാണങ്ങളായി ഉദ്ധരിക്കപ്പെടുന്ന ഏതും നാല് തരമായിട്ടാണ് വിഭജിച്ചിട്ടുള്ളത് . അത് വളരെ ശാസ്ത്രീയമാണെന്ന് താഴെ വരുന്ന വിവരണത്തില്നിന്നും ബോദ്ധ്യമാവുകയും ചെയ്യും.
(1) “ഇല്മ്"
(2) “ളന്ന്‍”
(3) “ശക്ക്”
(4) “ഇഫ്തിറാഅ്”
ഇവ ഓരോന്നിന്റൊയും നിര്വ്വ്ചനം ഗ്രഹിക്കുക!
1. “ഇല്മ് ” പഞ്ചേന്ദ്രയങ്ങള്‍ മുഖേനയോ കേവലം ബുദ്ധി ഉപയോഗിച്ചോ വിശ്വസിക്കാനും ഉറപ്പിക്കാനും കഴിയുന്ന കാര്യത്തിനാണ് “ഇല്മ് ” (മഅ്ലൂം) എന്ന് ഖുര്ആന്‍ പറയുന്നത്.
2. “ളന്ന്‍ ” വേണ്ത്ര തെളിവില്ലാതെ സുമാറായിട്ടോ അന്ധമായിട്ടോ വിശ്വസിക്കുന്നതിന്നാണ് ഖുര്ആ്ന്‍ “ളന്ന്‍ ” (മസ്നൂല്‍) എന്നു പറയുന്നത്.
3. “ശക്ക്” വിശ്വസിക്കാന്‍ പറ്റിയ യാതൊരു തെളിവുമില്ലാതെ, അങ്ങോട്ടു മിങ്ങോട്ടുമാടിക്കളിക്കുന്ന ആശയത്തിന്ന് അഥവാ സംശയ ഗതിയിലുള്ളതിന്ന് ഖുര്ആന്‍ “ശക്ക് ” (മശ്കൂക്ക്) എന്നുപറയും.
4. “ഇഫ്തിറാഅ് ” മനപൂര്വ്വം പറയുന്ന അസത്യത്തിന്ന് “ഇഫ്തിറാഅ് ” “മുഫ്തറാ” എന്നൊക്കെയാണ് ഖുര്ആനിന്റെ ഭാഷയില്‍ പറയുക.
ഇവയില്‍ ആദ്യത്തേത് (ഇല്മ്) ഒഴിച്ച് ബാക്കിയുള്ള മൂന്നുതരം “തെളിവു ” കള്ക്കും “കദിബ് ” (കള്ളം) എന്ന് പറയണമെന്ന് ഖുര്ആന്‍ പഠിപ്പിക്കുന്നു. “ജഹല് ” അഥവാ മജ്ഹൂല്‍ (അറിയപ്പെടാത്തത്) എന്ന് പറയണമെന്നും ഖുര്ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ട് . ഇപ്പറഞ്ഞതില്‍ സന്നിന്ന് “കദിബ് ” എന്നും ജഹല് എന്നും പറയണമെന്ന് പറയുന്നതാണ് ബഹുഭൂരിപക്ഷത്തിനും ഇന്നും ദഹിക്കാതെയിരിക്കുന്നത്!
1400 വര്ഷം മുമ്പ് ഖുര്ആന്‍ അവതരിപ്പിച്ച കാലം മുതല്ക്കുള്ളതാണ് പ്രസ്തുത ദഹനക്കേട്...!! അത് ഇന്നും തുടരുന്നുവെന്ന് മാത്രമല്ല, അന്ന് ഖുര്ആ്നിന് എതിരിലുള്ള കാഫിറുകളിലായിരുന്നു ആ “ദഹനക്കേടെ” ങ്കില്‍ ഇന്ന് ഖുര്ആനിന്റെ അനുയായികളാണെന്നവകാശപ്പെടുന്ന നമ്മളില്‍ (മുസ്ലിംകളി) ലാണ് ഖുര്ആനിന്റെ പ്രസ്തുത സിദ്ധാന്തം. തീരെ ദഹിക്കാതെ കാണുന്നത്.
അപ്പോള്‍ നൂറ്റാണ്ടുകളായി മറഞ്ഞുകിടക്കുന്ന ഖുര്ആനിലെ പല അത്ഭുത സത്യങ്ങളില്പെട്ട വളരെ ഗുരുതരമായ ഒന്നാണ് പ്രസ്തുത സിദ്ധാന്തമെന്ന് ചുരുക്കം. അതിനാല്‍ അത് കണിശമായി സമര്ത്ഥി ക്കേണ്ത്ഒ അത്യന്താപേക്ഷിതമാണ്. മാത്രമല്ല ഇസ്ലാമിന്റെ ഏറ്റവും വലിയൊരടിത്തറയും വളരെ വിപ്ളവാത്മകമായൊരു സിദ്ധാന്തവുമാണ് മേല്‍ പ്രസ്താവിച്ചത്. അതുകൊണ്ട് തന്നെയാണ് ആയിരം വര്ഷം കഴിഞ്ഞിട്ടും അധികമാര്ക്കും അത് ദഹിക്കാതിരിക്കുന്നതും .ഏതായാലും ഖുര്ആന്‍ കൊണ്ട് വേണ്ത്ര് തെളിഞ്ഞ ഒരടിസ്ഥാന സിദ്ധാന്തമെന്ന നിലക്ക് സമുദായത്തിന്റെ ശ്രദ്ധയില്‍ പെടുത്തല്‍ നമ്മുടെ വളരെ പ്രധാനപ്പെട്ട ചുമതലയാണ്. അതുകൊണ്ട് താഴെ വിവരിക്കുന്ന ഖുര്ആ്നിക തെളിവുകള്‍ സശ്രദ്ധം ഗ്രഹിക്കുക.
‘ഇല്മ് ’ (ഉറപ്പ്) ഇല്ലാത്ത യാതൊന്നും ഇസ്ലാമില്‍ പ്രമാണമാക്കാന്‍ പാടില്ല.
സാധാരണ വിശ്വാസികള്‍ പിന്പ്റ്രാറുള്ള തെളിവുകള്‍ പലതരങ്ങളുള്ളതില്‍ ഇല്മും (ഉറപ്പും) വിശ്വാസവുമുള്ള അഥവാ വിശ്വാസയോഗ്യമായ തെളിവുള്ളത് മാത്രമേ മുസ്ലിംകള്‍ പിന്പററ്റാന്‍ പാടുള്ളൂവെന്ന് യാതൊരു വളവും തിരിവുമില്ലാതെ, ദുര്‍വ്യാഖാനത്തിന് വഴിയില്ലാതെ വളരെ വ്യക്തവും കണിശവുമായ നിലയില്‍ ഒരു താക്കീതു കൂടി ഉള്പ്പെ്ടുത്തി ക്കൊണ്ട് അല്ലാഹു പ്രഖ്യാപിക്കുന്നത് കാണുക!
“നിനക്ക് ഇല്മ്റ” (ഉറപ്പും വിശ്വാസവു)മില്ലാത്ത യാതൊരു കാര്യവും നീ പിന്പിറ്റരുത്! “ നിന്റെ കേള്‍വിയും കാഴ്ചയും ഹൃദയവുമെല്ലാം ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും?” (അല്‍ - ഇസ്രാഅ;17:) ശ്രദ്ധിക്കുക! “ഇല്മ്” ഇല്ലാത്ത യാതൊന്നും പിന്പുറ്റാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ ബാക്കിയുള്ള മൂന്ന്തരം തെളിവുകളും പിന്പാറ്റാന്‍ പാടില്ലെന്നാണ് ആ മഹല്‍ വാക്യത്തിന്റെ മുഖ്യാശയം തന്നെ. അതിനാല്‍ ഒരു ദുര്‍വ്യാനവും അവിടെ നടക്കുകയില്ല. നേരെമറിച്ച് “ഇല്മും (ഉറപ്പുള്ളത്) പിന്പുറ്റുക ” എന്നായിരുന്നു ശൈലിയെങ്കില്‍ അല്ലാത്തത് പിന്പേറ്റാന്‍ പാടില്ലെന്ന് പറയുന്നത് “മഫ്ഹൂം മുഖാലഫ” (ദ്യോതിപ്പിച്ചെടുത്ത ആശയം) ആണെന്നും അതത്ര കണിശമായ തെളിവാക്കാന്‍ പറ്റുകയില്ലെന്നും മറ്റും പറഞ്ഞ് മതപുരോഹിതന്മാര്ക്കനതിനെ ദുര്വ്യാ ഖ്യാനം ചെയ്ത് തള്ളിക്കളയാമായിരുന്നു. അത്തരം ദുര്വ്യാഖ്യാനങ്ങളുടെയെല്ലാം പഴുതടക്കാന്‍ കൂടിയാണ് പ്രസ്തുത ശൈലിതന്നെ ഇവിടെയും ഈ അടിസ്ഥാന സിദ്ധാന്തം ആവര്ത്തിച്ച മറ്റിടങ്ങളിലും അല്ലാഹു തെരഞ്ഞെടുക്കാന്‍ കാരണമെന്ന് നാം മനസ്സിലാക്കേണ്തുണ്ട് .
ഇനിയും ശ്രദ്ധിക്കുക!
മതത്തിന്റെ പേരില്‍ അടിസ്ഥാനമില്ലാത്ത പല “ഹറാമു” കളും പ്രചരിപ്പിക്കുന്നതിന്നെതിരായി ‘ആരാണതൊക്കെ ഹറാമാക്കിയതെ’ന്ന ഒരു ശക്തിമത്തായ നിഷേധ ചോദ്യം ഉയര്ത്തി വിട്ടശേഷം സൂറത്തുല്‍ അഅ്റാഫില്‍ അല്ലാഹു ആജ്ഞാപിക്കുകയാണ്:
‘നീ പ്രഖ്യാപിക്കൂ! (പ്രധാനവും അടിസ്ഥാനപരവുമായ അഞ്ചെണ്ണമാണ് അല്ലാഹു ഹറാമാക്കിയിട്ടുള്ളത് എന്ന്) അതായത്:-
(1) രഹസ്യമോ പരസ്യമോ ആയ നീചവൃത്തികളും
(2) കുറ്റകരമാണെന്ന് ബോദ്ധ്യപ്പെട്ട എല്ലാ കാര്യങ്ങളും
(3) അന്യായമായ എല്ലാവിധ കൈകടത്തലുകളും
(4) അല്ലാഹുവിനോട് മറ്റൊന്നിനെ പങ്കു ചേര്ക്കലും
(5) അല്ലാഹുവിന്റെ പേരില്‍ (അല്ലാഹുവിന്റെ മതത്തില്‍) നിങ്ങള്ക്കുറപ്പില്ലാത്ത എന്തൊരു കാര്യം പറഞ്ഞുണ്‍ണ്ടാക്കലും’ മാത്രമാണ് (അടിസ്ഥാനപരമായി) അല്ലാഹു ഹറാമാക്കിയതെന്ന് നീ പ്രഖ്യാപിക്കൂ! (വി: ഖു: 7:33)
പ്രത്യേകം ശ്രദ്ധിക്കുക! നാലാമത്തേതും അഞ്ചാമത്തേതുമായി എടുത്തുപറഞ്ഞത് വാസ്തവത്തില്‍ രണ്‍ണ്ടാമത്തേതിലും മൂന്നാമത്തേതിലും പെട്ടത് തന്നെയാണ്. അതായത്: കുറ്റകരമെന്നോ, കൈകടത്തലെന്നോ പറയുന്നതില്‍ ശിര്ക്കും മതത്തില്‍ നുണപറയലും പെടുമെന്നതില്‍ ആര്ക്കും തര്‍ക്കിക്കാന്‍ അവകാശമില്ലല്ലോ ?. അപ്പോള്‍ പിന്നെ എന്തിന്നത് രണ്ടും പ്രത്യേകം എടുത്തു പറഞ്ഞു എന്നാണ് ചോദിക്കാനുള്ളത്. അതിന്റെത രഹസ്യം തന്നെയാണ് മനസ്സിലാക്കേണ്തും.
അത് മറ്റൊന്നുമല്ല: ശിര്ക്കും മതത്തില്‍ ഉറപ്പില്ലാത്ത കാര്യം പറയലും ഒട്ടും പൊറുപ്പിക്കാനാവാത്തതും വളരെ അപകടം നിറഞ്ഞതുമായ കൊടിയ ഹറാമാണെന്നു ണര്ത്താനാണ്. അത് രണ്ടും പ്രത്യേകം എടുത്ത് പറഞ്ഞത് . അതായത് ഹറാമുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ മഹാപാപമായിട്ടാണ് അത് രണ്ടിനെയും കണക്കാക്കേണ്തെന്ന് പ്രത്യേകം പഠിപ്പിക്കാന്‍ അത് രണ്ടും പ്രത്യേകം എടുത്തു പറഞ്ഞു.
പക്ഷെ - എന്തു ഫലം? ശിര്ക്കിനെപറ്റി പറഞ്ഞത് മാത്രമേ സമുദായം ഇന്ന് വരെ അംഗീകരിച്ചിട്ടുള്ളൂ. അതും വാക്കാല്മാത്രം, പ്രവൃത്തിയിലില്ല. ശിര്ക്കിനോടൊപ്പം പറഞ്ഞ രണ്‍ണ്ടാമത്തെ കാര്യം (മതത്തില്‍ ഉറപ്പില്ലാത്തത് പറയുക എന്നത്) വാക്കാല്പോലും മതപുരോഹിതന്മാര്‍ ഇന്ന്വരെ അംഗീകരിച്ചിട്ടില്ല. ഉറപ്പുള്ള തെളിവുകള്‍ വിശ്വാസകാര്യങ്ങളിലേ ആവശ്യമുള്ളൂവെന്നും കര്മ്മിപരമായ മതകാര്യങ്ങളില്‍ ഉറപ്പില്ലാത്ത അഥവാ, സുമാര്‍ വിശ്വാസമുള്ള (സന്ന്) മതിയെന്നുമാണ് ഇക്കാലംവരെ സമുദായത്തെ അവര്‍ പഠിപ്പിച്ചത്. ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ.
ശിര്ക്കിനോടൊപ്പം പറഞ്ഞ പ്രസ്തുത ഹറാമിനെ “സൂറത്തുന്നൂറി”ല്‍ അതേ ഗൌരവത്തില്‍ വീണ്ടും അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞത് നോക്കുക! ആയിശയുടെ പേരില്‍ ചിലര്‍ കുറ്റാരോപണമുന്നയിച്ചപ്പോള്‍ തെളിവില്ലാത്ത റിപ്പോര്ട്ട് പ്രചരിപ്പിച്ചതിന്നെതിരില്‍ അല്ലാഹു താക്കീതു നല്കിയ കൂട്ടത്തില്‍ ഉറപ്പില്ലാത്ത റിപ്പോര്ട്ട് പറയുന്നതിന്നെതിരില്‍ പൊതുവെത്തന്നെ ഒരു താക്കീതായി അല്ലാഹു ഇപ്രകാരം പ്രഖ്യാപിച്ചു.
“നിങ്ങള്ക്കുറപ്പില്ലാത്തത് നിങ്ങളുടെ വായകൊണ്ട് നിങ്ങള്‍ പ്രചരിപ്പിക്കുന്നു.” (ഇതിനുമുമ്പ് പല പ്രവശ്യവും അതു കഠിന ഹറാമാണെന്ന് നിങ്ങളെ ഉണര്ത്തിയിട്ടും ഇപ്പോഴും) ഉറപ്പില്ലാത്തത് പറയുന്നത്. (മനപൂര്വ്വംി കെട്ടിയുണ്ടാക്കിയതല്ലല്ലോ എന്ന ആശ്വാസത്തില്‍) നിസ്സാര കാര്യമായിട്ടാണ് നിങ്ങള്‍ കണക്കാക്കുന്നത്. (വാസ്തവത്തില്‍) അല്ലാഹുവിങ്കല്‍ അത് ഭയങ്കരമായ പാപമാണ് (വി:ഖു:24:15)
ശ്രദ്ധിക്കുക! ഇവിടെയും ഉറപ്പില്ലാത്തതൊന്നും പറയാന്‍ പാടില്ലെന്നല്ലാതെ സുമാര്‍ ഉറപ്പുള്ളതോ (സന്ന്) സാക്ഷികള്‍ പൂര്ത്തിയാവാത്തതോ പറയാന്‍ യാതൊരു പഴുതും അല്ലാഹു അനുവദിക്കുന്നില്ല. എന്നല്ല, ഓരോ സ്ഥാനത്തും അല്ലാഹു നിശ്ചയിച്ച കണക്കനുസരിച്ച് സാക്ഷികള്‍ പൂര്ത്തിയായിട്ടില്ലെങ്കില്‍ അതായത് 4 വേണ്ടിടത്ത് മൂന്ന് സാക്ഷികളുണ്‍ണ്ടായാല്‍ പോലും ആ മൂന്നുപേരും കൂടി പറഞ്ഞ കാര്യം “കദിബ്” (കളവ്) എന്ന ഇനത്തിലേ പെടുത്തുവാന്‍ പാടുള്ളൂവെന്നും ഒരിക്കലും “ഇല്മ്ം” (ഉറപ്പ്) എന്ന ഇനത്തില്‍ അത് പെടുത്താന്‍ പാടില്ലെന്നും സൂറത്തുന്നൂറിലെ 13-ണ്ടാമത്തെ സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അത് “ഉസൂല്‍” (അടിസ്ഥാനപരമായ കാര്യത്തില്‍ അല്ല. “ഫുറൂഅ്” (ശാഖാപരമായ കാര്യത്തിലാണ്) അല്ലാഹു പറഞ്ഞതെന്നും വ്യക്തമാണ്.
അടിസ്ഥാനപരമായാലും ശാഖാപരമായാലും ഉറപ്പുള്ളതാവണം! ഫുറൂഇയ്യാത്തില്‍ ‘സന്ന്’ മതി എന്നവാദം തനി ജൂതായിസം
ഖുര്ആഥനിന്റെ ഏറ്റവും അടിസ്ഥാനപരവും വളരെ വിപ്ളവാത്മകവുമായ ഒരാദര്ശമാണ്, ഹെഡ്ഢിംങ്ങില്‍ കൊടുത്തിട്ടുള്ളത്. അതേ! ആ ഏറ്റവും വലിയ അടിസ്ഥാനാദര്ശം തന്നെയാണ് അബൂഹുറയ്റ: ഏറ്റവുമാദ്യം അട്ടിമറിച്ചതും. അതെങ്ങിനെയെന്ന് ചുവടെ വിവരിക്കാം.
മേല്‍ വിവരിച്ചുപോയ 4 പ്രധാന സൂക്തങ്ങളിലും മതത്തില്‍ ഉറപ്പില്ലാത്ത യാതൊന്നും ആര്ക്കും പറയാനും പിന്പറ്റാനും പാടില്ലെന്ന് വളരെ വ്യക്തമായി അല്ലാഹു പ്രഖ്യാപിക്കുകയുണ്യരല്ലോ. അതേ ആശയം അതായത്: “ഇല്മ്ം” (ഉറപ്പ്) ഉള്ളത് മാത്രമേ ഉരിയാടാന്‍ പാടുള്ളൂവെന്ന ആശയം “ഇല്മ്ി” എന്ന ധാതു ഉപയോഗിച്ച്കൊണ്ട് ഖുര്ആടനില്‍ അറുപത് സ്ഥലത്ത് അല്ലാഹു ആവര്ത്തി ച്ചു പറഞ്ഞിരിക്കുന്നു. സുമാറായ വിശ്വാസങ്ങളൊന്നും (സന്ന്) ഒരിക്കലും പിന്പതറ്രാന്‍ പാടില്ലെന്ന് അതേ പദമുപയോഗിച്ച് 15 സ്ഥലത്തും അല്ലാഹു ആവര്ത്തി ച്ചിട്ടുണ്ട് . മതനിയമങ്ങള്‍ പഠിക്കുന്നതും പകര്ത്തു ന്നതും “ശഹാദത്ത്” (സാക്ഷ്യം) വഴിക്കല്ലാതെ, കേട്ട്കേള്വി്യായിട്ടോ മതിയായ സാക്ഷികളില്ലാതെയോ ആവാന്‍ പാടില്ലെന്ന് 33 സ്ഥലത്ത് വേറെയും ഖുര്ആനന്‍ ഉണര്ത്തി യിട്ടുണ്ട് . അപ്പോള്‍ തെളിവുള്ളത് മാത്രമേ മതത്തില്‍ പറയാനും പിന്പണറ്റാനും പാടുള്ളൂവെന്ന് ആകെ 108 തവണ അല്ലാഹു ഖുര്ആ നിലൂടെ പഠിപ്പിച്ചു എന്ന് ചുരുക്കാം.
പില്ക്കാ ലത്ത് വരുമെന്ന് അല്ലാഹുവിന്നറിയാമായിരുന്ന ഖുര്ആ ന്‍ നിഷേധികളുടെ തലക്കടിക്കാന്‍ പറ്റിയ ആയുധമെന്നോണം അവയില്‍ പത്തില്പആരം ആയത്തുകള്‍ പ്രത്യേക പ്രാധാന്യമര്ഹികക്കുന്നുണ്ട് . അതില്‍ എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന രണ്ട് ആയത്തുകള്‍ ഇപ്പോള്തയന്നെ വിവരിക്കാം.
മുമ്പ് വിവരിച്ച നാലായത്തുകളിലെ രണ്‍ണ്ടാമത്തെതാണ് അതിലൊരായത്ത്. അതായത്: 5 ഹറാം എണ്ണിപ്പറഞ്ഞ ആയത്തിന്റെ പശ്ചാത്തലം അതിന്റെ തൊട്ടു മുമ്പുള്ള ആയത്ത്തന്നെ വിവരിക്കുന്നുണ്ട് . അതെന്തെന്നു കാണുക! “അല്ലാഹു അവന്റെ. ദാസന്മാ ര്ക്ക് വേണ്ടി ഉദ്പ്പാദിപ്പിച്ചുതന്ന അലങ്കാരവസ്തുക്കളും നല്ല ഭക്ഷ്യവിഭവങ്ങളും നിഷിദ്ധമാക്കുന്നവനാരാണെന്ന നീ ചോദിക്കൂ! ” (7:32)
മേല്സൂക്തത്തില്നിന്നും വ്യക്തമായി: അപ്പറഞ്ഞതില്‍ കുറച്ചെങ്കിലും ഹറാമാക്കുന്ന ഒരു വിഭാഗം പുരോഹിതന്മാര്‍ അവിടെയുണ്ടെന്ന് . നല്ല ഭക്ഷ്യവിഭവങ്ങളും അലങ്കാര വസ്തുക്കളും ഹറാമാക്കുക എന്നത് ഉസൂലില്‍ പെട്ടതല്ല, ഫുറൂഇല്‍ (ശാഖാപരമായ നിയമങ്ങളില്‍) പെട്ടതാണ് എന്നു മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വിഡ്ഢി പോലും പുരോഹിതന്മാരിലുണ്‍ണ്ടാവുകയില്ല. അപ്പോള്‍ അല്ലാഹുവിങ്കല്നിന്ന് തെളിവൊന്നും കിട്ടാതെ, ചില ഹറാമാക്കല്‍ പരിപാടി അവിടെ നടക്കുന്നുണ്ടെന്ന പശ്ചാത്തലത്തിലേക്ക് ശ്രദ്ധ തിരിച്ചശേഷമാണ് അല്ലാഹു തുടര്ന്ന് പ്രഖ്യാപിക്കുന്നത്.
(അല്ലാഹു അവന്റെ് ദാസന്മാര്ക്കുത വേണ്ടി ഉല്പ്പാലദിപ്പിച്ചു തന്ന അലങ്കാര വസ്തുക്കളും നല്ല ഭക്ഷ്യവിഭവങ്ങളുമല്ല അല്ലാഹു ഹറാമാക്കിയിട്ടുള്ളത്. പ്രത്യുത “അല്ലാഹുവിന്റെ പേരില്‍ ഉറപ്പില്ലാതെ, കണിശമായ തെളിവില്ലാതെ അത്തരം നിയമങ്ങള്‍ കെട്ടിപറയലും പ്രചരിപ്പിക്കലുമാണ് അല്ലാഹു ഹറാമാക്കിയിട്ടുള്ളത്,” എന്ന്. അതായത്: അലങ്കാരവസ്തുക്കളും നല്ല ഭക്ഷ്യവിഭവങ്ങളും അല്ലാഹു ഹറാമാക്കീട്ടില്ലെന്നും തെളിവില്ലാതെ അതൊക്കെ ഹറാമാണെന്നു പറയലാണ് അല്ലാഹു ഹറാമാക്കീട്ടുള്ളതെന്നും സാരം.
എന്നാല്‍ ഇക്കാര്യം പഠിപ്പിക്കാന്വേ്ണ്ടി പറയേണ്ട വാചകം “വഅന്തുവ ഹര്റിഹമൂ മാലാ തഅ്ലമൂന്‍” (നിങ്ങള്ക്കു്റപ്പില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ ഹറാമാക്കലും അല്ലാഹു ഹറാമാക്കിയിരിക്കുന്നു) എന്നതായിരുന്നു. ആ വാചകം പറയാതെ, “വ അന്തങകുലൂ മാലാ തഅ്ലമൂന്‍” എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അതെന്തിനാണെന്ന് നാം മനസ്സിലാക്കേണ്തുണ്ട് അത് പറയാം. അലങ്കാരവസ്തുക്കളും ഭക്ഷ്യവിഭവങ്ങളും ഹറാമാക്കുമ്പോലെ തെളിവില്ലാതെ യുള്ള ഹറാമാക്കല്‍ മാത്രമേ അങ്ങിനെ പറഞ്ഞാല്‍ പെടുകയുള്ളൂ. ശാഖാപരമായ മത നിയമങ്ങളില്‍ ഹറാം മാത്രമല്ലല്ലോ ഉള്ളത്. വുജൂബ്, സുന്നത്ത്, കറാഹത്ത്മുതലായവയും ശാഖാപരമായ മതനിയമങ്ങളില്‍ പെട്ടതാണല്ലോ:. ഫര്സി്ന്റെന ഇനത്തിലും ധാരാളം ശാഖാപരമായ നിയമങ്ങളുണ്ട് . അപ്പോള്‍ അതിലൊന്നും പൂര്ണ്ണുതെളിവില്ലെങ്കിലും നിയമനിര്മ്മാണ പ്രഖ്യാപനങ്ങള്‍ നടത്താമെന്ന് ചില ബുദ്ധിശൂന്യന്മാരെങ്കിലും - ഇജ്തിഹാദ് ചെയ്തുകൂടായ്കയില്ല.
അത്തരക്കാരുടെ മേല്‍ തെളിവ് പൂര്ത്തിയാക്കാന്‍ വേണ്ടിയാണ് അതെല്ലാറ്റിനെയും ഉള്പ്പെടുത്തിക്കൊണ്ട് നിങ്ങള്ക്കറിവും ഉറപ്പുമില്ലാത്ത എന്തൊരു കാര്യവും അല്ലാഹുവിന്റെ പേരില്‍ അഥവാ: മതനിയമങ്ങളില്‍ പറഞ്ഞുണ്‍ണ്ടാക്കല്‍, ഹറാമാണെന്ന ആശയം കണിശമായും ലഭിക്കത്തക്കവിധത്തില്‍ “വഅന്‍ തകൂലു അലല്ലാഹി മാലാ തഅ്ലമൂന്‍” എന്ന വ്യാപ്തിയുള്ള വാചകം അല്ലാഹു തെരഞ്ഞെടുക്കാന്‍ കാരണം. ഇതേ വാചകംതന്നെ ഖുര്ആ്ന്‍ പല സ്ഥലത്തും ആവര്ത്തി ഉറപ്പില്ലാത്തതൊന്നും പ്രമാണമാക്കാന്‍ പാടില്ലെന്ന് പഠിപ്പിക്കാനാണ് ശാഖാപരമായ അവതരണ പാശ്ചാത്തലം തന്നെ തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തിയത്.
ഇതേ രൂപത്തില്‍ ഖുര്ആന്റെ അവതരണക്കാലത്ത് ശാഖാപരമായ നിയമങ്ങളില്‍ ഇല്മ് (ഉറപ്പ്) ഇല്ലാത്തത് (സന്ന്) പിന്പറ്റിയ അവസരങ്ങള്‍ പലതുമുണ്‍ണ്ടായപ്പോള്‍ അപ്പോഴൊക്കെയും അത് പാടില്ലെന്ന് അതായത് ശാഖാപര മാണെങ്കില്പോലും അതിലൊന്നും “ഇല്മിോല്ലാതെ (കണിശമായ തെളിവില്ലാതെ) ഒരു നിയമനടപടിയും സ്വീകരിക്കരുതെ”ന്ന് അല്ലാഹു പ്രത്യേകം ആയത്തുകളിറക്കി ദീനിന്റെ) ഏറ്റവും വലിയൊരടിത്തറയായ പ്രസ്തുത സിദ്ധാന്തം വീണ്ടും വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ശാഖാപരമെന്നോ അടിസ്ഥാനപരമെന്നോ വേര്തിരിക്കാതെ വേറെ നൂറോളം സ്ഥലത്ത് അതാവര്ത്തിച്ചുവെന്നും മുമ്പ് പറഞ്ഞുവല്ലോ.
വായിക്കുക!
"പ്രമാണ യോഗ്യമായ ഹദീസ് ഏത് ? "
( മൗലവി ചേകനൂര്‍ )