"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com
ഒരൊറ്റ പദം കൊണ്ട് ( മുതഅമ്മിദന്‍) , ഇസ്ലാമിന്‍റെ അടിത്തറ തകര്‍ത്തതെങ്ങിനെ ..?
" .... നദവത്തിലെ ചോട്ടാ അബൂഹുറയ്റ: ( അബ്ദുസ്സലാം സുല്ലമി ) ആദ്യം ആ മണ്ടത്തരങ്ങളൊക്കെ എഴുതി കണ്ടപ്പോള്‍ മറ്റ് പലതിന്റെയും കൂട്ടത്തില്‍ അതിനേയും ഞാന്‍ അവഗണിച്ച് തള്ളുകയാണ് ചെയ്തത്. എന്നാല്‍ , പിന്നീട് ആ ചോട്ടയെ അക്ഷരം പ്രതി അനുകരിച്ചുകൊണ്ട് ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യും ( സാക്ഷാല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ) ആ മണ്ടത്തരം തന്നെ വീണ്ടും ആവര്ത്തിക്കുകയും അവര്ക്കെല്ലാം “ഒപ്പന” മുട്ടുന്ന എല്ലാ ചോട്ടകളും അതൊരു “വലിയ തെളിവായി” കൊട്ടിഘോഷിക്കുകയും ചെയ്തപ്പോള്‍ ഇനി അവഗണിച്ചാല്‍ പറ്റുകയില്ലെന്നായി......"
മൗലവി ചേകനൂര്‍ , "അബൂഹുറൈറയുടെ തനിനിറം"
108 ആയത്തുകള്ക്ക് എതിരെ അബൂഹുറൈറ: പൊട്ടിച്ച ഹിമാലയന്‍ നുണ...!!
മുമ്പ് വിവരിച്ച ആയത്തുകളുടെ സിദ്ധാന്തം ഇസ്ലാമിന്റെ ഏറ്റവും വലിയ അടിത്തറയാണെന്ന് പറയുന്നത് ചിന്തിക്കുന്നവര്ക്ക്് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ലാത്ത കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ സുമാറായ തെളിവുകളും ഒറ്റപ്പെട്ട റിപ്പോര്ട്ടു കളും മതത്തില്‍ പ്രമാണമാക്കാന്‍ തുടങ്ങിയാല്‍ ധാരാളം മുനാഫിക്കുകള്‍ (കപടവിശ്വാസി) കളുണ്ടായിരുന്ന ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടില്‍ (നബിയുടെ കാലം മുതല്ക്കു് തന്നെ) എത്രയൊക്കെ മായങ്ങളും അട്ടിമറികളുമാണ് നടക്കുക എന്ന് അല്ലാഹുവിന്നല്ലാതെ കണക്കാക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ടാണ് തെളിവും പ്രമാണവുമുള്ളതല്ലാതെ ഒരു മതവിധിയും ആര്ക്കും പറയാന്‍ പാടില്ലെന്ന് ഇത്രയേറെ നിഷ്കര്ഷയോടെ അല്ലാഹു ആവര്ത്തിച്ചുപറയാന്‍ കാരണം. മാത്രമല്ല, അങ്ങിനെ ഉറപ്പില്ലാതെ പറയുന്നത് ശിര്ക്കി നോടടുത്ത് നില്ക്കുന്ന കഠിന ഹറാമാണെന്നും മഹാപാപമാണെന്നും അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തു. ഉറപ്പില്ലാത്ത റിപ്പോര്ട്ടുികള്‍ പ്രമാണമായി ഉദ്ധരിക്കുന്നത് നിസ്സാരമായിട്ടാണ് നിങ്ങള്‍ കാണുന്നതെന്ന് സഹാബികളെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു കുറ്റപ്പെടുത്തിപ്പറയുകയും ഇനി മേലില്‍ ഇതാവര്ത്തിമക്കരുതെന്ന് താക്കീതു ചെയ്യുകയും ചെയ്തു. ദീനില്‍ ഇത്രയും വലിയൊരടിത്തറയായി അല്ലാഹു ആവര്ത്തിെച്ചു പറഞ്ഞ സിദ്ധാന്തം സഹാബികളെ ഇടക്കിടെ ഉണര്ത്തു്ന്നതില്‍ നബി ഒട്ടും അലംഭാവം കാണിക്കുകയുമില്ലല്ലോ?
“എന്റെെ മേല്‍ അവസ്തവമായ വല്ലതും ആരെങ്കിലും പറഞ്ഞാല്‍ അവന്റെ? ഇരിപ്പിടം നരകമാണെന്നു നബി സാധാരണ പറഞ്ഞിരുന്നതായി ബുഖാരി മുസ്ലിം മുതല്ക്കു ള്ള സകല ഹദീസ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. മുഹാജിറുകളിലും അന്സാ്റുകളിലും പെട്ട പ്രഗത്ഭ സഹാബി വര്യന്മാരില്‍ നിന്ന് തന്നെയാണ് ആദ്യമെ അതൊക്കെ റിപ്പോര്ട്ട് വന്നിട്ടുള്ളതും. ഉമര്‍, ഉസ്മാന്‍, അലി, സുബൈര്‍, സല്മത്തുബ്നുല്‍ അക്വഅ്, വാസിലത്തുബ്നുല്‍ അസ്ഖഅ് അബൂഖതാദ: മുതലായ പ്രധാനികളാണ് പ്രസ്തുത ഹദീസിന്റെര പ്രധാന റിപ്പോര്ട്ടഗര്മാവര്‍. നബിയില്നിിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളുടെ കൂട്ടത്തില്‍ വെച്ചേറ്റവും ശ്രുതിപ്പെട്ടതും പരക്കെ റിപ്പോര്ട്ടു വന്നതും (മുതവാത്തിറു)മെന്ന് അഹ്ലുല്‍ ഹദീസുകാരെല്ലാം ഐക്യകണ്ഠേന ഉറപ്പിച്ചുപറഞ്ഞതുമാണ്, പ്രസ്തുത ഹദീസ് എങ്ങിനെ അതങ്ങിനെയല്ലാതിരിക്കും. 108 ആയത്തുകളിലൂടെ ഖുര്ആപന്‍ ആവര്ത്തി ച്ചുറപ്പിച്ചൊരു സിദ്ധാന്തം മാത്രമാണല്ലോ പ്രസ്തുത ഹദീസില്‍ അടങ്ങിയിട്ടുള്ളത്. അങ്ങിനെ ഏറ്റവും വലിയ മുതവാത്തിറായ പ്രസ്തുത ഹദീസ് നാല് ഖലീഫമാരുടെ കാലാവസാനം വരെ അപ്രകാരം തന്നെ നിലനിന്നു. തന്നിമിത്തം ആ ഹദീസ് റിപ്പോര്ട്ടു ചെയ്ത ഖലീഫമാര്ക്കോത അവരെപ്പോലുള്ളവര്ക്കോ വളരെയധികം ഹദീസുകളൊന്നും നിവേദനം ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല. അവര്ക്ക് “സന്നു” ള്ള (ഏതാണ്ടുറപ്പുള്ള) അഥവാ “ഇല്മി്”ല്ലാത്ത (തികച്ചും ഉറപ്പില്ലാത്ത) ഒറ്റ ഹദീസും അവരാരും ഉദ്ദരിക്കുകപോലും ചെയ്തിരുന്നില്ല. ത•ൂലം സഹാബികളില്‍ ഒന്നാമനായ ഹസ്രത്ത് അബൂബക്കറില്നിോന്ന് ആകെ അഹ്ലുല്‍ ഹദീസുകാര്ക്ക് കിട്ടിയത് 142 ഹദീസാണ്. അതില്‍ 22എണ്ണം മാത്രമേ ബുഖാരിയിലുള്ളു. ഹസ്രത്ത് ഉമറില്‍ നിന്ന് ആകെ കിട്ടിയത് 50 തികയുകയില്ല. ഹസ്രത്ത് ഉസ്മാനില്നിംന്ന് ബുഖാരിയില്‍ 9 ഹദീസ് മാത്രമേയുള്ളൂ. ഹസ്രത്ത് അലിയില്നിലന്നും സുമാര്‍ 50 തന്നെയാണ് ആകെയുള്ളത്. അതില്‍ 20 എണ്ണം മാത്രമെ ബുഖാരിയിലുള്ലൂ. ഇങ്ങിനെ പോകുന്നു പ്രഗത്ഭരും പണ്ഡിതരും നബിയോടേറ്റവും അടുത്ത് വളരെകാലം ജീവിച്ചരുന്നവരുടെ ഹദീസുകളുടെ കണക്കുകള്‍.
ഇസ്ലാമിലെ ഏറ്റവും വലിയ ആ മഹാ അപകടം സംഭവിക്കുന്നു…..!.
ഹിജ്രാബ്ദം 40 കഴിഞ്ഞു. പണ്ഡിതന്മാരുമായിരുന്ന ആ നാലു മഹാ വ്യക്തികളില്‍ അബൂബക്കറൊഴികെ മറ്റു മൂന്നു പേരെയും മൂന്നു ഘട്ടങ്ങളിലായി മുനാഫിക്കുകള്‍ കഠാരി കൊണ്ട് കുത്തി കൊലപ്പെടുത്തി. അതിന്ന് ശേഷം കേവലം രണ്ട് വര്ഷകത്തിലേറെ നബിയോടൊപ്പം ജീവിക്കാന്‍ അവസരം കിട്ടിയിട്ടില്ലാത്ത, “മക്കം ഫത് ഹില്‍” ല്‍ ഗത്യന്തരമില്ലാതെ നവ മുസ്ലിമായി വന്ന മുആവിയ. അധികാരത്തില്‍ വന്നു. മുഹാജിറുകളും അന്സാ്റുകളുമായി ഖുര്ആ്നിന്റെ യും സുന്നത്തിന്റെ്യും പണ്ഡിതന്മാരായിരുന്ന പ്രഗത്ഭ സഹാബികളെല്ലാം “ജമല്‍” “സിഫ്ഫീന്‍” യുദ്ധങ്ങളിലും മറ്റുമായി കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യുകയും , അവശേഷിച്ചിരുന്ന പണ്ഡിതന്മാരെ സ്ഥലം മാറ്റം ചെയ്തും മറ്റും ഇസ്ലാമിന്റെ കേന്ദ്രമായ മദീനയില്നിുന്നും കാലിയാക്കിയശേഷം മുആവിയക്ക് ശിങ്കിടിപാടാനും അദ്ദേഹത്തിന്റെു ഇംഗിതത്തിനനുസരിച്ച് പ്രചരണം നടത്താനും തയ്യാറുള്ള സഹാബികളിലെ അബൂഹുറയ്റയെപ്പോലുള്ള നവ മുസ്ലിംകളെ ഇസ്ലാമിക പ്രബോധകരായി അവരോധിക്കുകയും ചെയ്തു
മാത്രമല്ല അത്തരക്കാര്ക്ക് വേണ്ട സാമ്പത്തിക സഹായവും നിത്യ വേദനവും എത്തിച്ചുകൊടുക്കാന്‍ മുആവിയയുടെ ഭരണകൂടം പ്രതിജ്ഞാബദ്ധവുമായിരുന്നു. അബൂഹുറയ്റയെപ്പോലുള്ളവര്ക്ക്ച ഇസ്ലാമില്‍ ഇഷ്ടം പോലെ മായം ചേര്ക്കാമന്‍ ഏറ്റവും നല്ല സുവര്ണ്ണാകവസരമായി ലഭിച്ച ഒരു കാലഘട്ടമായിരുന്നു അത്. ആ സന്ദര്ഭംക വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയ ഒരു സമര്ത്ഥ്നായ വ്യക്തിയുമായിരുന്നു അബൂഹുറയ്റ: അങ്ങിനെ ഖുര്ആംനിന്റെല അടിസ്ഥാനപരമായ സിദ്ധാന്തങ്ങള്പോ്ലും തരിപ്പണമാക്കാന്‍ അബൂഹുറയ്റ:യും കൂട്ടുകാരും പ്ളാനിട്ടു പ്രവര്ത്തി്ക്കുവാന്‍ തുടങ്ങി. അതിലേറ്റവും ആദ്യമായി അബൂഹുറയ്റ: തകര്ത്തി വിട്ട, ഖുര്ആുനിന്റെത മുഖ്യആദര്ശ്ങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ പറയാന്പോആകുന്നത്.
മതത്തില്‍ കണിശമായ തെളിവില്ലാതെ ആര്ക്കും യാതൊന്നും പറയാന്‍ പാടില്ലെന്ന് 108 ആയത്തുകള്‍ കൊണ്ട് അല്ലാഹു ആവര്ത്തിച്ചുറപ്പിച്ച ആ മഹല്‍ സിദ്ധാന്തം ഹിമാലയന്നു്ണയാകുന്ന ഒരൊറ്റ പദംകൊണ്ട് അബൂഹുറയ്റ: തകര്ത്തു തരിപ്പണമാക്കിയത് എങ്ങിനെയെന്ന് ശ്രദ്ധിക്കുക. “എന്റെ മേല്‍ അവാസ്തവമായ ഏതൊരു കാര്യവും പറയാന്‍ പാടില്ലെ” ന്ന് പഠിപ്പിച്ച ആ മുതവാത്തിറായ ഹദീസിന്റെ. മദ്ധ്യത്തില്‍ “മുതഅമ്മിദന്‍” (“ മനഃപൂര്വ്വം “) എന്ന ഒരു ചെറിയ പദം മാത്രമേ അബൂഹുറയ്റക്ക് കെട്ടിച്ചമക്കേണ്ടി വന്നുള്ളൂ. അപ്പോഴേക്കും മേല്പെറഞ്ഞ 108 ആയത്തുകളും ഏറ്റവും മുന്തിയ മുതവാത്തിറായ ഹദീസും തകര്ന്നു തരിപ്പണമായിപ്പോയി….!!
അതെങ്ങിനെയെന്ന് വിവരിക്കാം: നബിയുടെപേരില്‍ അവാസ്തവമായ (കണിശമായ തെളിവില്ലാതെ) യാതൊന്നും പറയാന്‍ പാടില്ലെന്ന ഹദീസിന്റെ മദ്ധ്യത്തില്‍ “മുതഅമ്മിദന്‍” (“ മനഃപൂര്വ്വം് “) പാടില്ലെന്നേ ഉള്ളു എന്നര്ത്ഥ ത്തിലുള്ള ഒരു പദം കുത്തിച്ചെലുത്തിയപ്പോള്‍ നബിയുടെ പേരില്‍ ഏതെല്ലാം കപടന്മാരും പൊള്ളന്മാരും ജൂതന്മാരും എത്രയൊക്കെ ഹദീസുകള്‍ കെട്ടിയുണ്ടാക്കിയിരുന്നാലും അതൊന്നും ഉദ്ധരിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും “ മനഃപൂര്വ്വംാ “ താന്‍ പറഞ്ഞുണ്ടാക്കിയതല്ലെന്ന ഒരു വാദം നിലനിര്ത്തു ക മാത്രമെ തനിക്കാവശ്യമുള്ളൂവെന്നും വരുത്തിത്തീര്ക്കു കയാണ് പ്രസ്തുത ഹിമാലയന്‍ നുണകൊണ്ട് അബൂഹുറയ്റ: സാധിച്ചെടുത്തത്..! . ഏറ്റവും വലിയ ഈ ഓരൊറ്റ കളളം കൊണ്ട് ഇസ്ലാമിന്റെഅ ഏറ്റവും വലിയ അടിത്തറ താറുമാറായതെങ്ങിനെയെന്ന് നോക്കുക !
ഹദീസുകള്‍ ആകെ നാലു തരമാണെന്നും ആയതില്‍ “ഇല്മ്” (ഉറപ്പ്) ഇല്ലാത്ത മറ്റു മൂന്നു തരത്തില്‍ പെട്ടതും തീരെ ഉദ്ധരിക്കാന്പോ ലും പാടില്ലാത്തതാണെന്നുമാണല്ലോ 108 ആയത്തുകളിലായി അല്ലാഹു ആവര്ത്തിച്ചു പഠിപ്പിച്ചത് എന്നാല്‍ അബൂഹുറയ്റ:യുടെ പ്രസ്തുത ഒറ്റ കളളം കൊണ്ട് അത് നേരെ വിപരീതമായി സ്ഥാപിക്കപ്പെട്ടു..? അതായത് ഹദീസുകള്‍ നാലു തരമുള്ളതില്‍ “ഇഫ്തിറാഅ്” (“ മനഃപൂര്വ്വം “ കെട്ടിപ്പറഞ്ഞത്) ഒഴിച്ച് ബാക്കി മൂന്ന് തരത്തില്പെതട്ട എല്ലാ ഹദീസുകളും ഉദ്ധരിക്കുന്നതില്‍ യാതൊരു തെറ്റോ കുറ്റമോ ഇല്ലെന്ന് അബൂഹുറയ്റ: സ്ഥാപിച്ചെടുത്തു ഇതോടെ മുനാഫിഖുകളും ജൂതന്മാരും ആസൂത്രണം ചെയ്ത് കെട്ടിയുണ്ടാക്കുന്ന ആയിരക്കണക്കില്‍ കള്ള ഹദീസുകള്‍ മദീനത്തെ നബിയുടെ പള്ളിയില്‍ വെച്ചു തന്നെ നിര്ഭുയം തട്ടിവിടാന്‍ അബൂഹുറയ്റ സുരക്ഷിതമായ കളമൊരുക്കി. തന്റെ ഏതൊരു ഹദീസ് കള്ളമാണെന്ന് കണിശമായി തെളിഞ്ഞാല്‍ തന്നെയും അത് ഞാന്‍ ““ മനഃപൂര്വ്വം “” പറഞ്ഞതല്ലെന്നും (അടുത്ത അദ്ധ്യായത്തില്‍ വിവരിക്കും പോലെ ) പറഞ്ഞ് തടി തപ്പാവുന്ന ഒരത്യത്ഭുത മായാജാലമാണ് ആ ഒരൊറ്റപദം കൊണ്ട് അബൂഹുറയ്റ: സാധിച്ചെടുത്തത്..! അതനുസരിച്ച് ഇസ്ലാമിന്റെണ അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ശാഖാപരമായ ഏതാണ്ടെല്ലാ അദ്ധ്യായങ്ങളിലും അബൂഹുറയ്റ: ആയിരക്കണക്കില്‍ കള്ള ഹദീസുകള്‍ കെട്ടിവിട്ടു. പ്രഗത്ഭ പണ്ഡിതന്മാരായിരുന്ന നാല് ഖലീഫമാര്ക്കെ ല്ലാം കൂടി മുന്നൂറ് ഹദീസ്പോലും തികയാത്തിടത്ത് (അഞ്ഞൂറ് ആയിരമെന്നൊക്കെ ചോട്ടകള്‍ പറയുന്നത് ശുദ്ധ നുണയാണ്. അവ ആവര്ത്തിനങ്ങള്‍ മാത്രമാണ് ) കേവലം നാല് വര്ഷടത്തെ ഒരു നവ മുസ്ലിമായ അബൂഹുറയ്റ:യില്‍ നിന്ന്. 5375ഹദീസുകള്‍ രേഖപ്പെടുത്തി വെക്കാന്‍ കഴിഞ്ഞതിന്റെബ പിന്നിലുള്ള രഹസ്യമിതാണ്.
രേഖപ്പെടുത്താത്ത പതിനായിരങ്ങള്‍ വേറെയുമുണ്ടെന്ന് അഹ്ലുല്‍ ഹദീസുകാരും അബൂഹുറയ്റ: തന്നെയും (ബുഖാരി) സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ആകെ നാലുതരം ഹദീസുള്ളതില്‍ ഒരു തരം ഹദീസ് മാത്രമേ ഉദ്ധരിക്കാന്‍ പാടുള്ളൂവെന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചപ്പോള്‍ നാലുതരം ഹദീസുകളില്‍ മൂന്ന് തരവും ഉദ്ധരിക്കാമെന്ന് അബൂഹുറയ്റ: പഠിപ്പിച്ചു. അല്ലാഹുവും റസൂലും പഠിപ്പിച്ചത് സുന്നത്ത് ജമാഅത്ത്കാരും അഹ്ലുല്ഹ്ദീസുകാരും പൊതുവെ തള്ളിക്കളയുകയും അതിന്നെതിരായി ഹിമാലയന്നുിണയിലൂടെ അബൂഹുറയ്റ: പഠിപ്പിച്ചത് അവരെല്ലാം ഇന്നേ വരെ അംഗീകരിക്കുകയും എന്നല്ല അതൊരാദര്ശംമാക്കുകയും ചെയ്തു മുസ്ലിം സമുദായം ചിഹ്നഭിന്നമാവാനും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് കുടുങ്ങി മറിയാനും തദ്വരാ ലോകത്തിലെ ഏറ്റവും ഉന്നതമായിരുന്ന ഒരു സമുദായം പില്ക്കാുലത്ത് പിന്നോക്ക സമുദായമായി അധഃപതിക്കാനുമുണ്ടായ അടിസ്ഥാനകാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അബൂഹുറയ്റ:യുടെ പ്രസ്തുത ഹിമാലയന്നുിണ എന്നത് ദീര്ഘനകാലത്തെ പഠനത്തിന്ന് ശേഷം കണ്ടുപിടിക്കാന്‍ ഈയുള്ളവനെ അനുഗ്രഹിച്ച സര്വ്വ ശക്തനായ അല്ലാഹുവിന്ന് എത്രയാണ് നന്ദി പറയേണ്ടതെന്ന് എന്നറിഞ്ഞു കൂടാ....... ഈയൊര മൂല്യ ചരിത്രസത്യം മുസ്ലിം സമുദായത്തിലെ സത്യാന്വേഷികളും ബുദ്ധിജീവികളുമായ നല്ല മനുഷ്യര്ക്കിനടയിലെങ്കിലും ഇക്കാലം വരെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഒറ്റ മത പണ്ഡിതനും മത പരിഷ്ക്കര്ത്താകവും നാളിതുവരെ തയ്യാറാവാതിരുന്നത് മനുഷ്യചരിത്രത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതാണ്.
വ്യത്യാസം കാലും മുക്കാലുമല്ല; നൂറും ഒന്നുമാണ്!!
നാലുതരം ഹദീസുകളില്‍ ഒന്നു മാത്രമേ പറയാവൂ എന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചതിന്നെതിരില്‍ നാലു തരത്തില്‍ മൂന്നും പറയാവുന്നതാണെന്ന് അബൂഹുറയ്റ: പഠിപ്പിച്ചപ്പോള്‍ ആകെ ഹദീസുകളില്‍ കാല്ഭാഹഗം പറയാമെന്നാണ് ഖുര്ആബന്കൊണ്ടും സുന്നത്തു കൊണ്ടും തെളിഞ്ഞതെന്നും മുക്കാല്ഭാരഗം പറയാമെന്നാണ് അബൂഹുറയ്റ:യുടെ നുണകൊണ്ട് വന്നതെന്നും ആരും തെറ്റിദ്ധരിക്കരുത്. വ്യത്യാസം അത്രയൊന്നുമല്ല. കാരണം: നാലു തരങ്ങളില്‍ ഓരോന്നിന്റെ യും സംഖ്യ സമമാവുകയില്ലെന്നത് വ്യക്തമാണല്ലോ. അതായത് “ഇല്മ്ര” (ഉറപ്പ്) ഉള്ള ഹദീസ് കുറച്ചു മാത്രമാണെന്നിരിക്കെ, ഉറപ്പില്ലാത്ത ( ശക്ക്, സന്ന്, ഇഫ്തിറാഅ്) എന്നീ ഇനങ്ങളില്പെ്ട്ട ഹദീസുകള്‍ ലക്ഷക്കണക്കില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് അഹ്ലുല്‍ ഹദീസുകാര്‍ തന്നെ രേഖപ്പെടുത്തീട്ടുള്ളത്. അവയില്നികന്നവര്‍ രേഖപ്പെടുത്തിയത് പതിനായിരക്കണക്കില്‍ ഇന്നും പ്രചാരത്തിലുണ്ട്. അവയില്‍ “ഇല്്മ്ര” ഉള്ളത് മാത്രം തിരഞ്ഞെടുത്താല്‍ നൂറില്‍ ഒന്നിലധികം കണ്ടെത്താന്‍ പ്രയാസമാണ്. ബാക്കി 99 ഉം ഉറപ്പില്ലാത്തതും, തെളിവില്ലാത്തതും ഒരു സാക്ഷി പോലുമില്ലാത്ത പച്ച നുണകളുമായിരിക്കും. പക്ഷെ, എല്ലാറ്റിനും ഹദീസ് എന്ന് പറയണമെന്ന് അഹ്ലുല്‍ ഹദീസുകാര്‍ മുമ്പേ സിദ്ധാന്തമായി എഴുതിവെച്ചിരിക്കുന്നു. മാത്രമല്ല അബൂഹുറയ്റ:യുടെ പ്രസ്തുത നുണ സിദ്ധാന്തം മൂലം അതെല്ലാം ഇന്നും മതപ്രമാണങ്ങളായി ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നു. എന്ന്പറഞ്ഞാല്‍ ഒരു സത്യമായ ഹദീസിന്റെക കൂടെ 99 അസത്യമോ അസ്വീകാര്യമോ ആയ റിപ്പോര്ട്ടുചകള്‍ അബൂഹുറയ്റ:ക്കും കൂട്ടുകാര്ക്കും കൂടി പറയാനുണ്ടായിരുന്നുവെന്നാണ് ചരിത്രവസ്തുത. ഇതുകൊണ്ടാണ് മുക്കാലും കാലുമല്ല നൂറും ഒന്നുമാണ് വ്യത്യാസമെന്ന് പറയാന്‍ കാരണം.
ചോട്ടാ അബൂഹുറയ്റ:യുടെ ( കാരക്കുന്നിന്‍റെ ) കരണം മറിച്ചില്‍.!!!
ഹദീസുകളാകെ, ഇല്‍മ്, സന്ന്, ശക്ക്, ഇഫ്ത്തിറാഅ് എന്നിങ്ങനെ നാല് തരമാണെന്നും അതില്‍ ഇല്‍മ് ല്ലാത്ത മറ്റു മൂന്നുതരത്തില്‍ പെട്ടതും ഒരു മുസ്ലിമിന്നും ഉദ്ധരിക്കാന്പോ്ലും പാടില്ലെന്നും അങ്ങിനെ ഉദ്ധരിക്കുന്നത് ശിര്ക്കിിനോടടുത്ത മഹാ പാപമാണെന്നുമൊക്കെയാണല്ലോ കണിശമായ ഖുര്ആനനികതെളിവുകളുദ്ധരിച്ചു കൊണ്ട് ഈ അദ്ധ്യായത്തില്‍ മുമ്പ് സമര്ത്ഥി്ച്ചത്. അതിന്ന് തെളിവുകളുമായി വളരെ പ്രധാനപ്പെട്ട പല ആയത്തുകളും വിവരിക്കുകയും ഇവ്വിഷയമായി 108 ആയത്തുകള്‍ ഖുര്ആപനില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുവല്ലോ? അതിന്ന് മറുപടി പറയാന്വേളണ്ടി പണ്ഡിതവേഷം കെട്ടി “ഇജ്ദിഹാദ്” ചെയ്യാന്‍ വന്ന ചോട്ടാ അബൂഹുറയ്റ:കള്‍ ചെയ്ത പണി എന്താണെന്നല്ലേ ? ഞാന്‍ തെളിവായുദ്ധരിച്ച ആയത്തുകളില്‍ ഒന്നെങ്കിലും ഉദ്ധരിക്കുകയോ, അവയിലൊന്നിനെങ്കിലും മറുപടി പറയുകയോ അതല്ലെങ്കില്‍ അവ വ്യാഖ്യാനിച്ചത് ശരിയല്ലെന്ന് സ്ഥാപിക്കുകയോ ഒന്നും ചെയ്യാതെ ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത, മറ്റു ചില വിഷയങ്ങളില്‍ അവതരിപ്പിച്ച രണ്ട് മൂന്ന് ആയത്തുകളുദ്ധരിച്ചുകൊണ്ട് ഞഞ്ഞമിഞ്ഞം പറഞ്ഞ് തടിതപ്പുകയാണ് ചെയ്തിരിക്കുന്നത്.
നദവത്തിലെ ചോട്ടാ അബൂഹുറയ്റ: ( അബ്ദുസ്സലാം സുല്ലമി ) ആദ്യം ആ മ ണ്ടത്തരങ്ങളൊക്കെ ചെയ്ത് കണ്ടപ്പോള്‍ മറ്റ് പലതിന്റെുയും കൂട്ടത്തില്‍ അതിനേയും ഞാന്‍ അവഗണിച്ച് തള്ളുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് ആ ചോട്ടയെ അക്ഷരം പ്രതി അനുകരിച്ചുകൊണ്ട് ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യും ( സാക്ഷാല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ) ആ മണ്ടത്തരം തന്നെ വീണ്ടും ആവര്ത്തിക്കുകയും അവര്ക്കെല്ലാം “ഒപ്പന” മുട്ടുന്ന എല്ലാ ചോട്ടകളും അതൊരു “വലിയ തെളിവായി” കൊട്ടിഘോഷിക്കുകയും ചെയ്തപ്പോള്‍ ഇനി അവഗണിച്ചാല്‍ പറ്റുകയില്ലെന്നായി . അതാണ് ഞാനീ കുറിപ്പെഴുതാന്‍ കാരണമായത്. അതിനാല്‍ താഴെ വിവരിക്കുന്ന വസ്തുതകള്‍ ശ്രദ്ധാപൂര്വ്വംോ വായിച്ച് മനസ്സിലാക്കുവാന്‍ മാന്യവായനക്കാരോടഭ്യര്ത്ഥി ക്കുന്നു.
ചോട്ടകളുദ്ധരിച്ച മൂന്ന് ആയത്തുകളും (ഖു: 4:94, 5:95, 33:5) ഒരേതരത്തിലുള്ളതായതുകൊണ്ട് അതിലേതെങ്കിലുമൊന്ന് മാത്രമേ വിവരിക്കേതുള്ളൂ. അതിനാല്‍ ഉദാഹരണമായി ഖു: 5:95 എടുക്കാം. അതായത്: ഹജ്ജ് കര്മ്മ ത്തിലേര്പ്പെവട്ടിരിക്കുന്ന ആള്‍ ഒരു വേട്ടമൃഗത്തെ ““ മനഃപൂര്വ്വംര “” കൊന്നാല്‍ അതിന്ന് പ്രായശ്ചിത്തം നല്കകണമെന്നാണ് പ്രസ്തുത ആയത്തില്‍ പറയുന്നത്. അപ്പോള്‍ മനഃപൂര്വ്വരമല്ലെങ്കില്‍ പ്രയശ്ചിത്തം വേണ്ടതില്ലെന്നും അതില്‍ കുറ്റമില്ലെന്നും അതില്‍ വരുന്നുവല്ലോ.? അപ്പോള്‍ ഹദീസുകളുദ്ധരിക്കുന്നേടത്തും ‘’” മനഃപൂര്വ്വംഹ “” കളളം പറയുന്നതേ തെറ്റുള്ളൂവെന്നും മനഃപൂര്വ്വരമല്ലാതെ, മറ്റാരെങ്കിലും പറയുന്നത് കള്ളമാണെന്നോ സത്യ.മാണെന്നോ അറിയാതെ പറയുന്നതില്‍ തെറ്റില്ലെന്നുമാണ് ചോട്ടാ അബൂഹുറയ്റ:കളുടെ മറുകണ്ടം ചാടികൊണ്ടുള്ള “ ഇജ്ദിഹാദ്” …!!!
ഇത്തരം ഖുര്ആന്‍ ദുര്വ്യാ ഖ്യാനികള്‍ ഈ പുരോഹിത വര്ഗ്ഗതത്തില്‍ എക്കാലത്തുമുണ്ടാകുമെന്ന് അല്ലാഹുവിന് ശരിക്കും അറിയാവുന്നത് കൊണ്ടു തന്നെയായിരിക്കണം തെളിവുദ്ധരിക്കുന്ന കാര്യത്തില്‍ സത്യമാണെന്നുറപ്പുള്ളതു മാത്രമേ പറയാന്‍ പാടുള്ളൂവെന്നും അല്ലാത്തതൊന്നും ഒരിക്കലും മിണ്ടിപ്പോവരുതെന്നുമുള്ള ഉറച്ച ശൈലി ഖുര്ആനിലുടനീളം അല്ലാഹു പ്രയോഗിക്കാന്‍ കാരണം.
108 തവണ തദ്വിഷയമായി ആയത്തുകളവതരിപ്പിച്ചിട്ടും ഒരിക്കലെങ്കിലും ““ മനഃപൂര്വ്വം് “” എന്ന ഉപാധി അല്ലാഹു സൂചിപ്പിച്ചതേയില്ല. അതേസമയം ഹജ്ജിലെ വേട്ടയെ സംബന്ധിച്ചും മറ്റും ഓരോ ആയത്തിറക്കിയപ്പോഴേക്കും അവയിലെല്ലാം ““ മനഃപൂര്വ്വം് “” എന്ന ഉപാധി തുടരെ തുടരെ എടുത്തുപറയുകയും ചെയ്തിരിക്കുന്നു. ഖുര്ആയന്‍ വളരെ കണിശമായും വ്യക്തമായും ചെയ്തിരിക്കുന്ന ഈ വ്യത്യാസത്തെപറ്റി ഈ അല്പ്പുന്മാരായ ചോട്ടാ അബൂഹുറയ്റ:കള്ക്ക്ത ചിന്തിക്കാന്‍ മൂളയില്ലാതെ പോയതാണ് മഹാകഷ്ടം..! ഖുര്ആൂനിലെ 108 ആയത്തുകളിലായി അല്ലാഹു ആവര്ത്തി ച്ചുറപ്പിച്ചൊരു സിദ്ധാന്തം പാടെ കുഴിച്ചുമൂടിയിട്ടെങ്കിലും തങ്ങളുടെ ബഡാ പുരോഹിതനായ അബൂഹുറയ്റ:യെ രക്ഷിക്കണമെന്ന ഏകലക്ഷ്യം മാത്രമെ ഖുര്ആ ന്‍ നിഷേധികളായ ചോട്ടകള്ക്കുള്ളൂവെന്നല്ലേ ഇതില്നിെന്നെല്ലാം വ്യക്തമാകുന്ന പരമസത്യം.?
വി: ഖുര്ആ്ന്‍ ആ വ്യത്യാസം കാണിച്ചതെന്തിന്?
വേട്ടയാടുന്നിടത്തും യുദ്ധത്തിലാളെ കൊല്ലുന്നിടത്തും മറ്റും മനുഷ്യന്റെന ക്രിയയെ രണ്ട് തരത്തിലായിട്ടാണ് ഖുര്ആദന്‍ വിഭജിക്കുന്നത്. ഒന്ന് “ മനഃപൂര്വ്വം് “ ചെയ്യുന്നത് മറ്റേത് അബദ്ധത്തില്‍ ചെയ്യുന്നത്. ഇങ്ങിനെയല്ലാതെ ഇല്മ്വ, സന്ന്, ശക്ക്, ഇഫ്ത്തിറാഅ് എന്നിങ്ങനെ വേട്ടയേയും മറ്റും നാലായി തരം തിരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണവിടെ രണ്ടായി മാത്രം വിഭജിച്ചത്. അത്രമാത്രമേ അവിടെ ആവശ്യവുമുള്ളൂ. നേരെമറിച്ച് പ്രമാണങ്ങളുദ്ധരിക്കുന്നേടത്ത് അങ്ങിനെ രണ്ടായി വിഭജിച്ചാല്‍ നടക്കില്ല. അക്കാര്യം അല്ലാഹു ആദ്യമേ വളരെ കണിശമായി തീരുമാനിച്ചിരിക്കുകയുമാണ് അതിന്ന് കാരണം:
പ്രമാണങ്ങളുദ്ധരിക്കുന്നേടത്ത് ““ മനഃപൂര്വ്വംക “” കള്ളം പറഞ്ഞെങ്കിലേ കുറ്റമുള്ളൂ എന്നു പറഞ്ഞാല്‍ മനഃപൂര്വ്വ്മല്ലാതെ കള്ളം പറയുന്നതില്‍ തെറ്റില്ലെന്നുവരും.! അതാണെങ്കിലോ പരമാബദ്ധമാണുതാനും. എന്തുകൊണ്ടെന്നാല്‍: മനഃപൂര്വ്വലമല്ലാത്ത കള്ളം പറയല്‍ രണ്ട് തരത്തിലുണ്ട്. ഒന്ന്: അബദ്ധത്തില്‍ കള്ളം പറയല്തലന്നെ. അത് തെറ്റോ കുറ്റമോ അല്ല. മറ്റൊന്ന് മനഃപൂര്വ്വണമല്ലാതെയും അബദ്ധത്തിലല്ലാതെയുമുള്ള കള്ളം പറയല്‍ അതേതെന്നാല്‍: ശരിയോ തെറ്റോ എന്ന് തെളിവ് കിട്ടാതെ, മറ്റൊരാള്‍ പറയുന്നത് കേട്ട് പറയുന്നതാണത്. അത് “ മനഃപൂര്വ്വം “ കളളം പറയുന്നതില്‍ പെടുകയില്ലല്ലോ. കാരണം അത് തെറ്റാണെന്നതിന്ന് തെളിവ് കിട്ടിയിട്ടില്ല പിന്നെങ്ങിനെയാണത് “ മനഃപൂര്വ്വംാ “ കള്ളം പറയലാവുക? അതേപ്രകാരം അബദ്ധത്തില്‍ പറഞ്ഞതാണതെന്നും പറയാന്‍ പറ്റുകയില്ല. കാരണം. തെളിവില്ലാത്തൊരു കാര്യം ഒരാള്‍ പറയുമ്പോള്‍ താന്‍ തെളിവില്ലാത്തതാണ് പറയുന്നതെന്ന ബോധം ഭ്രാന്തന്മാരല്ലാത്തവര്ക്കൊ്ക്കെ ഉണ്ടായിരിക്കുമെന്നത് തീര്ച്ചറയല്ലേ.
മാത്രമല്ല, തെളിവില്ലാത്ത യാതൊന്നും മതകാര്യത്തില്‍ ഒരിക്കലും മിണ്ടിപ്പോകരുതെന്ന് ഖുര്ആറന്‍ 108 തവണ പഠിപ്പിച്ചതാണ്. എന്നിരിക്കെ ആ ഖുര്ആഒനില്‍ വിശ്വസിക്കുന്ന ഒരാള്‍ തെളിവില്ലാത്തൊരു കാര്യം , കേട്ട് കേള്വിപയുടെ അടിസ്ഥാനത്തില്‍ ഉദ്ധരിക്കുമ്പോള്‍ അതബദ്ധത്തില്‍ പറഞ്ഞതാണെന്നെങ്ങിനെയാണ് പറയാന്‍ പറയുക ? അതൊരിക്കലും സാദ്ധ്യമല്ല. അത്കൊണ്ടാണ് മനഃപൂര്വ്വറമല്ലാതെയും അബദ്ധത്തിലല്ലാതെയും ധാരാളം കള്ളംപറയാമെന്ന് പറയാന്‍ കാരണം. ലോകത്ത് നടക്കുന്ന വഞ്ചന, കാപട്യം, ഏഷണി മുതലായവയില്‍ വലിയൊരു ഭാഗവും ഹദീസുകളില്‍ 90 ശതമാനവും മേല്പവറഞ്ഞ ഇനത്തില്‍ പെട്ടതായിട്ടാണ് അനുഭവപ്പെടാറുള്ളത്. ചുരുക്കത്തില്‍ മതപരമായ വിഷയങ്ങളിലും മറ്റും തെളിവുകളുദ്ധരിക്കുമ്പോള്‍ ““ മനഃപൂര്വ്വംഞ “” കള്ളം പറയലേ തെറ്റുള്ളൂവെന്ന് പറഞ്ഞാല്‍ തെറ്റോ ശരിയോ എന്നൊന്നും തീര്ത്ത് പറയാനാവാത്ത സകല വാറോലകളും ബലഹീനങ്ങളായ സകല റിപ്പോര്ട്ടു കളും ആര്ക്കും എവിടെയും ഉദ്ധരിക്കുന്നതില്‍ ഒരു തെറ്റുകുറ്റവുമില്ലെന്നുവരും. അത് വരുത്താനും ആ ധാരണ സമുദായത്തിലാകമാനം പരത്താനും വേണ്ടി തന്നെയാണ്. വാറോലയുടെ ഹോള്സൈലുകാരായ അബൂഹുറയ്റ:യും കമ്പനിയും തങ്ങളുടെ റിപ്പോര്ട്ടിനല്‍ ഖുര്ആലനിന്റൊ കണിശമായ നിശ്ചയത്തിന്നെതിരായി “മുതഅമ്മിദന്‍” (“ മനഃപൂര്വ്വം “) എന്ന ഉപാധി “ മനഃപൂര്വ്വം് “ തുന്നിച്ചേര്ക്കാ ന്‍ കാരണം.
ഈ വിഷയത്തില്‍ ഖുര്ആാനില്‍ 108 ആയത്തുകളവതരിപ്പിച്ചിട്ടും അവയിലൊരിടത്തെങ്കിലും ““ മനഃപൂര്വ്വം് “” എന്ന ഉപാധി തീരെ പറയാതെ കണ്ടപ്പോള്‍ 108നു പകരം 116 പരമ്പരയിലൂടെ ““ മനഃപൂര്വ്വംപ “” (മുതഅമ്മിദന്‍) എന്ന ഉപാധി തുന്നിച്ചേര്ത്തുവകൊണ്ടുള്ള കള്ള ഹദീസ് പ്രചരിപ്പിക്കാനാണ് അബൂഹുറയ്റ:യും തന്റെ “ഉത്തമ” ശിഷ്യന്മാരും കൂടി പ്ളാനും പരിപാടിയും തയ്യാറാക്കിയത്. അതവര്‍ ശരിക്കും പ്രാവര്ത്തി കമാക്കുകയും അതിലവര്‍ വിജയിക്കുകയും ചെയ്തുവെന്ന് പറയാതെ വയ്യ. അത്കൊണ്ടാണല്ലോ ““ മനഃപൂര്വ്വം “’ എന്ന ഉപാധിയോടുകൂടി പ്രകൃത ഹദീസ് നൂറില്‍ കൂടുതല്‍ സഹാബികള്‍ വഴി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹദീസുകളുടെ കൂട്ടത്തില്‍ വെച്ചേറ്റവും മുന്തിയ (ഏറ്റവും വലിയ മുതവാത്തിറായ) ഹദീസ് (അബൂഹുറയ്റ:യുടെ ““ മനഃപൂര്വ്വംയ “” കലര്ന്നറ) ഈ ഹദീസാണെന്നും പൂര്വ്വി്കരായ അബൂഹുറയ്റ: പ്രഭൃതികള്‍ എഴുതിവിടാന്‍ കാരണമായത്. അപ്പോള്‍ ഇക്കാലത്തെ ചോട്ടാ അബൂഹുറയ്റ:കള്‍ അതൊക്കെ ഏറ്റു പാടാതിരുന്നെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ……
ചോട്ടാ അബൂഹുറയ്റ:യുടെ മനഃസാക്ഷി സത്യം സമ്മതിക്കുന്നു.
പ്രകൃത ഹദീസിലെ “ മനഃപൂര്വ്വം “ എന്ന പദം അബൂഹുറയ്റ: “ മനഃപൂര്വ്വം“ കള്ളം ചേര്ത്തതാണെന്നാണല്ലോ നമ്മുടെ അടിയുറച്ച വാദം. വാസ്തവത്തില്‍ ആ സത്യം ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യുടെ മനഃസാക്ഷിയും സമ്മതിക്കുന്നുണ്ടെന്നത്ന്ന് തന്റെ ക്ഷുദ്രകൃതിയില്‍ തന്നെ വ്യക്തമായ തെളിവുണ്ട്. അതേതെന്ന് ശ്രദ്ധിക്കുക. പ്രസ്തുത കൃതി 211ണ്ടാം പേജില്‍ താനെഴുതുന്നു:
“തന്റെള പേരില്‍ കള്ളം പറയുന്നവന്‍ നരകത്തില്‍ ഇരിപ്പിടം ഒരുക്കുന്നവനാണ്” എന്നര്ത്ഥംള വരുന്ന പ്രവാചക വചനം നിവേദനം ചെയ്യുകയും പലപ്പോഴും അതനുസ്മരിക്കുകയും ചെയ്ത ആ സഹാബിവര്യന്‍ (അബൂഹുറയ്റ:) അങ്ങിനെ ചെയ്യുമെന്ന് സങ്കല്പ്പിതക്കുകപോലും സാദ്ധ്യമല്ല. എന്നാല്‍ എന്ത് കള്ളവും പറയാന്‍ മടിയില്ലാത്ത മോഡേണിസ്റുകളില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതാണ്. “ (ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് 'അബൂ ഹുറൈറ' പേജ് 211 ,ഐ.പി.എച്ച് )
നോക്കുക!
ആരാണിപ്പോള്‍ കള്ളം പറയാനായി കരാറെടുത്തതെന്ന് വ്യക്തമായില്ലേ? “ മനഃപൂര്വ്വംപ “ എന്നര്ത്ഥം് വരുന്ന “മുതഅമ്മിദന്‍” എന്ന പദം അബൂഹുറയ്റ:യുടെ സ്വന്തം വകയല്ലെന്നും നബി പറഞ്ഞത് തന്നെയാണെന്നും വരുത്തിത്തീര്ക്കാിനായി ധാരാളം കള്ളങ്ങള്‍ നിരത്തിവെച്ചുകൊണ്ട് ഒമ്പത് പേജോളം കുത്തിക്കുറിച്ച ശേഷം ആ മഷി വറ്റുന്നതിന്ന് മുമ്പാണ് “ മനഃപൂര്വ്വംവ “ എന്നപദം വിട്ടുകളഞ്ഞുകൊണ്ട് ചോട്ടാ അബൂഹുറയ്റ: ആ ഹദീസിവിടെ ഉദ്ധരിച്ചിരിക്കുന്നത്. അപ്പോള്‍ വായകൊണ്ടിപ്പറയുന്നതൊക്കെ താന്‍ “ മനഃപൂര്വ്വംദ “ കള്ളം പറയുന്നതാണെന്നും തന്റെ മനഃസാക്ഷി ഇപ്പോഴും ആ കള്ളം അംഗീകരിക്കുന്നില്ലെന്നുമല്ലേ മേല്കൃ്ത്യത്തിലൂടെ താന്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. “കള്ളം പറയാനല്ല പണി, പറഞ്ഞത് നിലനിര്ത്താിനാണ് പണി” എന്ന ആപ്തവാക്യം എത്ര അര്ത്ഥഗവത്തായിട്ടുണ്ട്.
അബൂഹുറയ്റ:യെ അനുകരിച്ചെന്നോ? ദജ്ജാലിസത്തിന്റെ മികച്ച ഉദാഹരണം:
അബൂഹുറയ്റ:യുടെ “മുതഅമ്മിദന്‍” എന്ന ഉപാധി ഒരു ഹിമാലയന്‍ നുണയാണെന്ന സത്യം കണിശമായി തെളിയിക്കാനുതകുന്ന മേല്വിമവരങ്ങളോ അതുപോലുള്ള മറ്റുവിവരങ്ങളോ ഒന്നും തന്നെ അബൂറയ്യ:യുടെയോ അഹ്മദ് അമീന്റെുയോ മറ്റോ ഗ്രന്ഥങ്ഹളില്‍ നിന്നു ഞാന്‍ പകര്ത്തി യതല്ല. ആ ഗ്രന്ഥങ്ങളില്‍ പകര്ത്താ ന്‍ പറ്റിയ തെളിവുകളുണ്ടാകുമെന്ന വിശ്വാസവും എനിക്കില്ല. ഖുര്ആകനും സുന്നത്തും ചരിത്രവും പഠിച്ചുകൊണ്ട് എനിക്കു ബോധ്യപ്പെട്ടതു മാത്രമാണ് ഞാന്‍ തെളിവുകളായുദ്ധരിക്കുന്നത്. അല്ലാഹുവിന്റെബ അനുഗ്രഹത്താല്‍ അത് ആരെയും ബോദ്ധ്യപ്പെടുത്താന്‍ ഞാന്‍ തെയ്യാറുമാണ്. എന്നിരിക്കെ ഞാന്‍ എഴുതുന്നതേതാനും അബൂറയ്യ:യില്‍ നിന്നും മറ്റും ഞാന്‍ കോപ്പിയടിച്ചതാണെന്നും സ്വന്തം പഠിച്ചു പറയുന്നതാണെന്ന വാദം തനി വഞ്ചനയും പൊങ്ങച്ചവുമാണെന്നാണ് ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ: തന്റെപ ക്ഷുദ്രകൃതിയില്‍ ആവര്ത്തി ച്ചെഴുതിയിരിക്കുന്നത്. എന്നെപ്പറ്റി ഒരു മോഡേണിസ്റാണെന്ന് തീര്ത്ത്് പറഞ്ഞ ശേഷം താന്‍ നടത്തിയ പരാമര്ശംന കാണുക!
“കേരളമുള്പ്പെടെ ലോകത്തെങ്ങുമുള്ള മോഡേണിസ്റുകള്‍ ഹദീസ് വിമര്ശനത്തിനും സഹാബികളെ തെറിപറയാനും മുഖ്യമായും അവലംബിക്കാറുള്ളത് അബൂറയ്യ:യുടെ അള്വാഉന്‍ അലസ്സുന്നത്തില്‍ മുഹമ്മദിയ്യ: എന്ന ഗ്രന്ഥമാണ്........” (ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് 'അബൂ ഹുറൈറ' ,ഐ.പി.എച്ച് )
“കേരളത്തിലെ ഒരു മോഡേണിസ്റ് (അബൂഹുറയ്റ:യുടെ “മുതഅമ്മിദന്‍” എന്ന ഉപാധിയുടെ വിഷയത്തില്‍) പറഞ്ഞ കാര്യം അബൂറയ്യ: തന്റെ് കൃതിയില്‍ കുറിച്ചിട്ടതും ധാരാളം ഗ്രന്ഥങ്ങളിലൂടെ മറുപടി നല്കറപ്പെട്ടതുമാണ്. അര മണിക്കൂര്‍ കൊണ്ടോ ഒരു മണിക്കൂര്‍ കൊണ്ടോ നിര്വ്വ്ഹിക്കാവുന്ന “കോപ്പിയടി” യെ കുറിച്ച് വര്ഷങ്ങളുടെ കഠിനാദ്ധ്വാനവും ഗവേഷണവും ആവശ്യമുള്ള മഹല്‍ കൃത്യമായി ചിത്രീകരിക്കുന്നതിലെ വഞ്ചനയും കാപട്യവും കാണാതെ പോകരുത്! എന്നാല്‍ ഇവിടുത്തെ മതനവീകരണവാദികള്‍ (മോഡേണിസ്റുകള്‍) കേവലം അനുകര്ത്താക്കളും പരിഭാഷക്കാരുമല്ലാതെ മറ്റാരുമല്ലെന്ന വസ്തുത വിസ്മരിക്കാവതല്ല. (ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് 'അബൂ ഹുറൈറ' ,ഐ.പി.എച്ച് )
ചോട്ടാ അബൂഹുറയ്റ:യുടെ “അബൂഹുറയ്റ:” എന്ന പുസ്തകം 73, 74 പേജുകളില്‍ കുറിച്ച ദജ്ജാലിസമാണ് മുകളിലുദ്ധരിച്ചത്.
ദജ്ജാലിസമെന്നു പറയാന്‍ കാരണം
അബൂറയ്യയുടെ അള്വാഉന്അ്ലസ്സുന്നത്തില്‍ മുഹമ്മദിയ്യ: എന്ന ഗ്രന്ഥമാണ് എന്റെക മുഖ്യാവലംബമെന്നും അതില്നിുന്ന് കോപ്പിയടിച്ചതാണ് എന്റെയ ലേഖനമെന്നുമാണല്ലോ ഈ ചോട്ടാ അബൂഹുറയ്റ: ആവര്ത്തി ച്ചെഴുതിയിരിക്കുന്നത് സംഗതി അറിയാതെ ഇത്തരത്തില്‍ പച്ചക്കള്ളം കെട്ടിപ്പറയാന്‍ മാത്രം തൊലിക്കട്ടിയുള്ള മറ്റൊരു ചോട്ടയെ ഞാന്‍ കണ്ടിട്ടില്ല! .അബൂറയ്യ:യുടെ അള്വാഉന്‍ അലസ്സുന്നത്തില്‍ മുഹമ്മദിയ്യ: എന്നഗ്രന്ഥം ഇന്നേവരെ ഞാന്‍ കണ്ടിട്ടുപോലുമില്ല. അതുണ്ടെന്നു തെളിയിക്കാന്‍ ലോകത്തൊരാള്ക്കും സാദ്ധ്യവുമല്ല. അതിന് കാരണവുമുണ്ട്. 1959ല്‍ വെല്ലൂര്‍ B S A കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അബൂഹുറയ്റ:യുടെ "മുതഅമ്മിദനും" മറ്റും ഞാന്‍ ഗവേഷണ വിഷയമാക്കിയത്. പിന്നീട് 1962 മുതല്‍ സുമാര്‍ മൂന്ന് വര്ഷദക്കാലം ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ ഞാന്‍ ഖുര്ആന്‍ സുന്നത്തിന്റെ അദ്ധ്യാപകനായിരുന്ന ആ കാലത്തൊക്കെ എന്റെയ ഗവേഷണ ഫലങ്ങളെല്ലാം അവിടത്തെ അദ്ധ്യാപക സുഹൃത്തുക്കള്ക്കി്ടയില്‍ ഞാന്‍ ചര്ച്ചക്ക് വെക്കാറുണ്ടായിരുന്നു വളരെ സൌഹാര്ദ്ദുത്തിലാണ് ഞങ്ങള്‍ ചര്ച്ചട നടത്തിയിരുന്നതും . അക്കാലത്തും അബൂഹുറയ്റ:യും ബുഖാരി മുസ്ലിമിലെ ധാരാളം ഹദീസുകളേയും ഞാന്‍ ശക്തിയായി ഖണ്ഡിച്ചിരുന്നു. അങ്ങിനെ ഖണ്ഡിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അദ്ധ്യപകരിലെ ഇസ്ഹാഖ് മൌലവി, ശരീഫ് മൌലവി മുതലായ പല സുഹൃത്തുക്കളും ഒരു തമാശയായി പറയാറുണ്ട്. “PKM ന് (എന്നെ അവരങ്ങിനെയാണന്നു വിളിക്കാറ്) “മുന്കിതറുല്‍ ഹദീസിന്റെണ” കിതാബുകളൊന്നും കിട്ടാതിരുന്നാല്‍ മതി” എന്ന്. ഞാന്‍ മുന്കിററുല്‍ ഹദീസ് (ഹദീസ് നിഷേധി) അല്ലല്ലോ പിന്നെ എന്തിനാണ് എനിക്കവരുടെ കിതാബ് എന്ന് ഞാന്‍ രസത്തില്‍ മറുപടിയും പറയും സത്യത്തില്‍ ഇന്നേവരെ സംഭവിച്ചതും അങ്ങിനെത്തന്നെയാണ്. ഒറ്റ ഹദീസ് നിഷേധിയുടെയോ വിമര്ശസകന്റെ യോ ഒരു ഗ്രന്ഥവും എനിക്കിതേവരെ കിട്ടിയിട്ടില്ല. അതുണ്ടെന്നു തെളിയിക്കാന്‍ ഒറ്റ ചോട്ടക്കും സാധ്യവുമല്ല. അങ്ങിനെയിരിക്കെ 1968ലാണ് അബൂഹുറയ്റ:യുടെ “മുതഅമ്മിദന്‍” എന്ന ഉപാധി കള്ളമാണെന്നുണര്ത്തി ക്കൊണ്ട് എന്റെല അക്കാലത്തെ നിരീക്ഷണം മാസികയില്‍ ഞാന്‍ ലേഖനമെഴുതിയത്. അക്കാലത്തൊന്നും അബൂറയ്യ:യുടെ ഗ്രന്ഥം കേരളത്തിലാരും കണികണ്ടിട്ടുപോലുമില്ല. ശാന്തപുരം കോളേജിലും അന്നതുണ്ടായിരുന്നില്ല. ഇയ്യിടെ ഞാനവിടെ ചെന്നപ്പോള്‍ അവിടെത്തെ സുഹൃത്തുക്കളില്‍ ചിലര്‍ അതവിടെയുണ്ടെന്നു പറഞ്ഞു. അപ്പോള്‍ മറ്റൊരു സുഹൃത്ത് അത് മൌലവി എന്നോ കണ്ടിട്ടുണ്ടാകുമല്ലോ. അതല്ലേ അബൂഹുറയ്റ:യുടെ എതിരാളികള്‍ ആദ്യം നോക്കുക എന്നു പറഞ്ഞ് രസിക്കുകയും ചെയ്തു.
സമയമില്ലാത്തതിനാല്‍ ഞാനത് നോക്കാന്‍ ശ്രമം നടത്തിയില്ല. മേല്പയറഞ്ഞ ചോട്ടാ അബൂഹുറയ്റ: എന്നെപ്പറ്റി പറഞ്ഞതിന്ന് ചുട്ട മറുപടി കൊടുക്കാന്‍ ആ ഗ്രന്ഥം തല്ക്കാ്ലം കാണാതിരിക്കുകയാണ്. നല്ലതെന്നും ഞാന്‍ മനസ്സില്‍ കരുതി. പക്ഷെ അതൊന്നും അപ്പോഴാരോടും ഞാന്‍ പറഞ്ഞില്ല ഏതായാലും ഇനി അബൂഹുറയ്റ:യുടെ തനി നിറവും ഈ ചോട്ടാ ദജ്ജാലുകളുടെ തനി നിറവുമൊക്കെ ഒന്ന് തൊലിയുരിച്ച് കാണിച്ച ശേഷമേ അബൂറയ്യ:യുടെയും മറ്റും ഗ്രന്ഥങ്ങള്‍ പരിശോധിക്കേണ്ടതുള്ലൂവെന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത് അബൂറയ്യ:യുടെയും അഹ്മദ് അമീന്റെഒയും മറ്റും ഗ്രന്ഥങ്ങളേക്കാള്‍ എത്രയോ മുന്തിയ ഗ്രന്ഥങ്ങളാണ് (ഖുര്ആരനും ഹദീസ് ഗ്രന്ഥങ്ങളും) ഇപ്പോള്‍ എന്റെക കയ്യിലുള്ളത്. അതുകൊണ്ടാന്നും കാര്യം അവസാനിക്കുന്നില്ലെങ്കിലല്ലേ അബൂറയ്യ:യെയും മറ്റും അനുകരിക്കേണ്ടതുള്ളൂ അഹ്മദ്അമീന്‍, അബൂറയ്യ: പോലുള്ളവരെ വലിയ ഗവേഷകന്മാരായി ഈ ചോട്ടകള്‍ കാണുന്നുണ്ടെങ്കിലും എനിക്കവരെ പറ്റി (അവരുടെ ചില വിമര്ശനങ്ങള്‍ ഈ ചോട്ടകള്‍ ഉദ്ധരിച്ചു കണ്ടപ്പോള്‍) വലിയ മതിപ്പൊന്നും തോന്നിയിട്ടില്ല. ഞാനീ ഗ്രന്ഥത്തില്‍ സമര്ത്ഥി ച്ചതിന്റെ കാല്ഭാംഗമെങ്കിലും അവര്‍ സമര്ത്ഥി ച്ചിട്ടുണ്ടാകുമെന്ന വിശ്വാസവും എനിക്കില്ല. ഉണ്ടെങ്കില്‍ ഈ ചോട്ടകള്‍ തന്നെ അതൊക്കെ രേഖാമൂലം പുറത്തു കൊണ്ടു വരട്ടെ. അതൊന്നും ചെയ്യാതെ ഇനിയും കള്ള പ്രചരണം നടത്തിയാല്‍ അതൊക്കെ വിഴുങ്ങാന്‍ പറ്റിയ കഴുതകള്‍ ഇപ്പോള്‍ കേരളത്തിലധികമില്ലെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് നമുക്കവസാനമായി പറയാനുള്ളത്.
വായിക്കുക
'അബൂഹുറൈറയുടെ തനിനിറം '
മൗലവി ചേകനൂര്‍ ,
ചേകനൂര്‍ മൌലവിക്ക് മറുപടിയായി , ശൈഖ് മുഹമ്മദ് കാരക്കുന്ന് “അബുഹുറൈറ” എന്ന ഗ്രന്ഥത്തില്‍ എഴുതിയത് കാണുക !
.. “ ഈ ഗ്രന്ഥത്തിന്റെ ( അബൂഹുറൈറ ) രചനക്ക് ആധാരമായി സ്വീകരിച്ച പല മഹദ് ഗ്രന്ഥങ്ങളും സുഹൃത്തുക്കള്‍ എത്തിച്ചു തന്നവയാണ് അങ്ങിനെ സഹായിച്ച സ്വദേശത്തും , വിദേശത്തുമുള്ള എല്ലാ സഹോദരങ്ങളോടും, ഇതിന്റെ പരിശോധനയില്‍ പൂര്‍ണമായും സഹകരിച്ച എം,മുഹമ്മദ് മൌലവി ശാന്തപുരം, ഒ, അബ്ദുറഹ് മാന്‍ സാഹിബ് (മാധ്യമം) എന്നിവരൊടും എനിക്കുള്ള അനല്‍പമായ കടപ്പാടുകള്‍ ഇവിടെ കുറിക്കട്ടെ “
( ശൈഖ് മുഹമ്മദ് കാരകന്ന് , ‘’അബൂ ഹുറൈറ'' പേജ് -8 , 11.11.1985 ,"ഐ, പി,എച്ച്,)
ഇതിലൂടെ രണ്ട് കാര്യങ്ങളള്‍ വ്യക്തമാകുന്നു......,
ഒന്ന് ,
ചേകനൂര്‍ മൌലവിയുടെ "അബൂഹുറൈറയുടെ തനിനിറം" എന്ന ഗ്രന്ഥത്തിലെ ഖുര്‍ആനിക വാദങ്ങള്‍ക്ക് മറുപടി എഴുതുവാന്‍ വേണ്ടി ശൈഖ് മുഹമ്മദ് കാരകന്നിന്ന് വിദേശത്തു നിന്ന് പോലും ഗ്രന്ഥങ്ങള്‍ വരുത്തേണ്ടി വരികയും, ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠനം നടത്തേണ്ടി വരികയു ചെയ്തു ,നല്ലത് ഇതിലൂടെ എതിരാളിയുടെ പാണ്ഡിത്യം പരോക്ഷമായെങ്കിലും അംഗീകരിച്ചല്ലോ, വളരെ നല്ലത്!
രണ്ട് ,
ശൈഖ് മുഹമ്മദ് കാരകൂന്ന് എഴുതിയ മേല്‍ ഗ്രന്ഥം ’അബൂ ഹുറൈറ” പൂര്‍ണമായി പരിശോധിച്ച് കറക്ഷന്‍ നടത്തി - തെറ്റ് കൂറ്റങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ - ഒ.അബ്ദുറഹ്മാന്‍ സാഹിബും, ചേകനൂര്‍ മൌലവിയുടെ "അബൂഹുറൈറയുടെ തനിനിറം'' എന്ന ഗ്രന്ഥത്തിലെ വിമര്‍ശനങ്ങള്‍ക്ക മറുപടി പറയാന്‍ ബാധ്യസ്ഥനാണ് . കാരക്കുന്ന്‍ എഴുതിയ ആ ഗ്രന്ഥത്തിലെ ഭാഷാപരവും , ആശയപരവുമായ എല്ലാ വിവരക്കേടിലും , അബദ്ധങ്ങളിലും , മണ്ടത്തരങ്ങളിലും ജനാബ് ഒ. അബ്ദുറഹ് മാന്‍ സാഹിബിന്ന് (മാധ്യമം ) തുല്ല്യ ഉത്തരവാദിത്ത്വമുണ്ട്. ജമാത്ത് ഇസ്ളാമിക്ക് ഒരു “ബൂമറാങ്ങ്” ആയി തിരിച്ചടിച്ച ആ ഗ്രന്ഥത്തിന്റെ ഉത്തരവാദിത്ത്വം ‘പാവം’ കാരക്കുന്നിന്റെ മാത്രം തലയില്‍ വെച്ച് കെട്ടി രക്ഷപ്പെടാനാവില്ല....... ജാമാഅത്ത് ഇസ്ലാമിക്കാരുടെ ഒരു സംയുക്ത സംരംഭം ആയിരുന്നു അതെന്ന് ചുരുക്കം ....